സൈഖിലെ പർവത മേഖലയുടെ ദൃശ്യം
മസ്കത്ത്: ഒമാനിൽ അന്തരീക്ഷ താപനിലയിൽ കാര്യമായ വ്യതിയാനം. കഴിഞ്ഞദിവസം സൈഖിൽ റെക്കോഡ് തണുപ്പ് രേഖപ്പെടുത്തി.
സിവിൽ ഏവിയേഷൻ അതോറിറ്റി മെറ്റീരിയോളജിക്കൽ സ്റ്റേഷൻ തിങ്കളാഴ്ച പുറത്തുവിട്ട കണക്കുപ്രകാരം 4.2 ഡിഗ്രി സെൽഷ്യസാണ് ഏറ്റവും കുറഞ്ഞ താപനില രേഖപ്പെടുത്തിയത്. 24 മണിക്കൂറിനിടയിലുള്ള കണക്കാണ് രേഖപ്പെടുത്തിയത്. ഒമാനിലെ മലനിരകളിൽ ശൈത്യം ഏറിവരുന്നതായാണ് കണക്കുകൾ സൂചന നൽകുന്നത്.
സുൽത്താനേറ്റിലെ മറ്റു സ്ഥലങ്ങളായ ഫഹൂദിലും അൽ മസൂനയിലും 11.8 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തി.
യാൻഖൂലിൽ 12.2 ഡിഗ്രി സെൽഷ്യസും തുംറൈത്തിൽ 12.5 ഡിഗ്രി സെൽഷ്യസും രേഖപ്പെടുത്തി. സുനൈനയിൽ 12.6 ഡിഗ്രി സെൽഷ്യസാണ് തണുപ്പ് അടയാളപ്പെടുത്തിയത്.
ഇതിനുപുറമെ, മക്ഷിൻ-12.8 ഡിഗ്രി, ദാങ്ക് - 13.6 ഡിഗ്രി, അൽകബീൽ- 13.6 ഡിഗ്രി, യാലൂനി- 13.8 ഡിഗ്രി, അൽകാമിൽ വൽ വാഫി- 13.9 ഡിഗ്രി സെൽഷ്യസ് എന്നിങ്ങനെ ഒമാനിലെ മറ്റു പ്രദേശങ്ങളിലും കുറഞ്ഞ തണുപ്പ് രേഖപ്പെടുത്തി. വരും ദിവസങ്ങളിൽ തണുപ്പിന് കാഠിന്യമേറുമെന്നാണ് സൂചന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.