റോയല്‍ ഓപറ ഹൗസില്‍ ജർമൻ ഫുട്ബാൾ ഫെഡറേഷൻ അധികൃതർക്ക് നൽകിയ സ്നേഹവിരുന്ന്
മസ്കത്ത്: റോയല്‍ ഓപറ ഹൗസില്‍ ജർമൻ ഫുട്ബാൾ ഫെഡറേഷൻ അധികൃർക്ക് സ്നേഹ വിരുന്നൂട്ടി ഒമാന്‍ ഫുട്ബാള്‍ അസോസിയേഷന്. ഖത്തർ ലോകകപ്പിന് മുന്നോടിയായി ഒമാനിലെത്തിയ ജര്‍മന്‍ ഫുട്ബാള്‍ അധികൃതര്‍ക്കാണ് കഴിഞ്ഞദിവസം ഉച്ചഭക്ഷണം ഒരുക്കിയത്.
ഓപറ ഹൗസിലെത്തിയ ജർമൻ സംഘത്തെ ഒമാന്‍ ഫുട്ബാള്‍ അസോസിയേഷന് പ്രസിഡന്റ് സാലിം ബിന്‍ സഈദ് അല്‍ വഹൈബിയുടെ നേതൃത്വത്തില്‍ സ്വീകരിച്ചു. ജര്‍മന്‍ ഫുട്ബാള്‍ ഫെഡറേഷന് സെക്രട്ടറി ജനറല്‍, എക്സിക്യൂട്ടിവ് ഡയറക്ടര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.