ഫ​ല​സ്തീ​ൻ സം​ഘ​ത്തി​ന്​ സു​ൽ​ത്താ​നേ​റ്റി​ൽ ന​ൽ​കി​യ സ്വീ​ക​ര​ണം

ഫ​ല​സ്തീ​ൻ ര​ക്ത​സാ​ക്ഷി​ക​ളു​ടെ മ​ക്ക​ൾ​ക്ക്​ സ്വീ​ക​ര​ണം ന​ൽ​കി

മ​സ്ക​ത്ത്​: ഫ​ല​സ്തീ​ൻ ര​ക്ത​സാ​ക്ഷി​ക​ളു​ടെ മ​ക്ക​ൾ​ക്ക്​ സു​ൽ​ത്താ​നേ​റ്റി​ൽ സ്വീ​ക​ര​ണം ന​ൽ​കി.

ഒ​മാ​നി​ലെ ഫ​ല​സ്തീ​ൻ അം​ബാ​സ​ഡ​ർ ഡോ. ​ത​യ്‌​സീ​ർ ജ​റാ​ദ​ത്തി​നെ​യും പ്ര​തി​നി​ധി സം​ഘ​ത്തെ​യും സാ​മൂ​ഹി​ക വി​ക​സ​ന​മ​ന്ത്രി ഡോ. ​ലൈ​ല അ​ഹ​മ്മ​ദ് അ​ൽ ന​ജ്ജാ​ർ സ്വീ​ക​രി​ച്ചു.

ഇ​സ്രാ​യേ​ൽ അ​ധി​നി​വേ​ശ സേ​ന​യു​ടെ ത​ട​വ​റ​ക​ളി​ൽ ക​ഴി​യു​ന്ന​വ​രു​ടെ മ​ക്ക​ളും സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്നു.

ഫ​ല​സ്തീ​ൻ ഭ​ര​ണ​കൂ​ട​ത്തെ പി​ന്തു​ണ​ക്കു​ന്ന ഒ​മാ​ന്റെ സ്ഥി​ര​മാ​യ നി​ല​പാ​ടി​നെ അം​ബാ​സ​ഡ​ർ അ​ഭി​ന​ന്ദി​ച്ചു.

യോ​ഗ​ത്തി​ൽ മ​ന്ത്രാ​ല​യ​ത്തി​ലെ ഫാ​മി​ലി ഡെ​വ​ല​പ്‌​മെ​ന്റ് ഡ​യ​റ​ക്ട​ർ ജ​ന​റ​ൽ അ​സ്സ​യ്യി​ദ മാ​നി അ​ബ്ദു​ല്ല അ​ൽ ബു​സൈ​ദി​യും ശി​ശു​ക്ഷേ​മ മേ​ഖ​ല​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന മ​റ്റ് ഉ​ദ്യോ​ഗ​സ്ഥ​രും ജീ​വ​ന​ക്കാ​രും പ​ങ്കെ​ടു​ത്തു.

Tags:    
News Summary - Reception given to children of Palestine martyrs

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.