മസ്കത്ത്: ‘രാസ്ത ഓൺ ദി വേ’ മലയാള ചിത്രത്തിന്റെ ആദ്യഘട്ട ഷൂട്ടിങ് ഒമാനിൽ പൂർത്തിയായതായി അണിയറ പ്രവർത്തകർ അറിയിച്ചു. മസ്കത്തിലും ബിദിയയിലുമായിരുന്നു ഒന്നാംഘട്ട ചിത്രീകരണം. സിനിമയുടെ അടുത്ത ഷെഡ്യൂൾ കൊച്ചിയിൽ നടക്കും.ഒമാനിലെ പ്രമുഖ ബിസിനസ് ഗ്രൂപ്പിന്റെ ഭാഗമായ അലു എന്റർടെയിൻമെന്റ്സിന്റെ ബാനറിൽ ലിനു ശ്രീനിവാസ് നിർമിക്കുന്ന ചിത്രം അനീഷ് അൻവറാണ് സംവിധാനം ചെയ്യുന്നത്.
മലയാളത്തിനൊപ്പം അറബിയിലും എത്തുന്ന ചിത്രം വേൾഡ് വൈഡ് റിലീസിനായാണ് തയാറെടുക്കുന്നത്. സർജാനോ ഖാലിദ്, അനഘ നാരായണൻ, ആരാധ്യ ആൻ, സുധീഷ്, ഇർഷാദ് അലി, ടി ജി രവി എന്നീ താരനിരക്കൊപ്പം പ്രമുഖ ഒമാനി അഭിനേതാക്കളായ ഖാമിസ് അൽ റവാഹി, ഫഖ്റിയ ഖാമിസ് അൽ അജ്മി, ഷമ്മ സൈദ് അൽ ബർക്കി എന്നിവരും ഒമാനിൽനിന്നുള്ള നിരവധി താരങ്ങളും ഇൻഡോ-ഒമാൻ സംരംഭത്തിൽ ഭാഗമാകുന്നുണ്ട്. സിനിമയുടെ കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്നത് ഷാഹുൽ, ഫായിസ് മടക്കര എന്നിവരാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.