മസ്കത്ത്: മുസന്തം ഗവർണറേറ്റിലും ബത്തീനയിലും ബുധനാഴ്ചയും മഴ പെയ്തു. രാവിലെ 10 മണിയോടെ തുടങ്ങിയ മഴ പക്ഷേ ശക്തമായിരുന്നില്ല. ബുഖയിൽ 23.8 മി.മീറ്ററും ദിബയിലും ഖസാബിലും യഥാക്രമം 15.2 മി.മീറ്റർ, 14.2 മി.മീറ്റർ മഴയുമാണ് പെയ്തത്. മാദയിൽ 6.6 മി.മീറ്റർ മഴയാണ് രേഖപ്പെടുത്തിയത്. സുൽത്താനേറ്റിെൻറ വടക്കൻ മേഖലകളിെല മിക്ക പ്രദേശങ്ങളിലും മേഘാവൃതമായ അന്തരീക്ഷം തന്നെയാണ് നിലനിൽക്കുന്നത്. അതിനാൽ തുടർദിവസങ്ങളിൽ കനത്ത മഴ ലഭിച്ചേക്കുമെന്ന് വിലയിരുത്തപ്പെടുന്നു.
അൽ ബുറൈമിയിലും ദഖിലിയ ഗവർണറേറ്റിലെ അൽ ഹജർ പർവതനിരകൾ, ഒമാൻ കടൽതീരത്തെ തെക്കൻ ബത്തീന, മസ്കത്ത് എന്നിവിടങ്ങളിലും മഴ പ്രതീക്ഷിക്കുന്നതായി ഒമാൻ കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. എന്നാൽ, ഈ പ്രദേശങ്ങളിലെ മഴയുടെ ഭൂരിഭാഗവും നേരിയതും മിതമായതുമായിരിക്കുമെന്നും കേന്ദ്രം പ്രവചിച്ചു. ഒമാനിലെ വടക്കൻ ഭാഗങ്ങളിൽ രൂപംകൊണ്ട ന്യൂനമർദമാണ് മഴക്ക് കാരണം. മസ്കത്തിനും വടക്കൻ ബത്തീനക്കും ചുറ്റുമുള്ള കടലിൽ തിരമാലകൾ രണ്ടു മുതൽ 2.5 മീറ്റർ വരെ ഉയരത്തിലായേക്കും.
ഒമാൻ കടൽത്തീര മേഖലകളിലും ശക്തമായ സാധ്യതകളും വ്യാഴാഴ്ച മഴ തുടരും. മേഘങ്ങൾ മാഞ്ഞുപോകുമ്പോൾ മൂടൽമഞ്ഞ് ഉണ്ടാകുന്നതാണ് ശ്രദ്ധിക്കേണ്ടത്. ഉയർന്ന ആർദ്രതയും തെളിഞ്ഞ ആകാശവും മൂടൽമഞ്ഞിന് അനുയോജ്യമാണ്. തെക്കൻ അൽ ഷാർഖിയ, വുസ്ത, ധോഫർ, ദാഹിറ, ഒമാൻ കടൽ തീരപ്രദേശങ്ങൾ എന്നിവിടങ്ങളിൽ രാത്രി മുതൽ പുലർച്ചവരെ മൂടൽമഞ്ഞിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നൽകുന്നു. മൂടൽമഞ്ഞ് സമയത്ത് ദൃശ്യപരത കുറയുന്നതിനാൽ വാഹന യാത്രക്കാർ ജാഗ്രത പുലർത്തണമെന്നും നിർേദശമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.