മസ്കത്ത്: അടുത്ത മൂന്ന് ദിവസങ്ങളിൽ അൽ ഹജർ പർവത നിരയുടെ ഭാഗങ്ങളിൽ മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. അൽ ഹജറിെൻറ പടിഞ്ഞാറ് ഭാഗത്ത് മേഘങ്ങൾ കൂട്ടംചേരുമെന്നാണ് കരുതപ്പെടുന്നത്. ഇത് ഒറ്റപ്പെട്ട ശക്തമായ മഴക്കും കാറ്റിനും വഴിവെക്കും. അൽ വസ്ത, ദോഫാർ ഗവർണറേറ്റുകളിലും മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.
ദാഖിലിയ, ദാഹിറ, ബാത്തിന ഗവർണറേറ്റുകളുടെ വിവിധയിടങ്ങളിൽ കഴിഞ്ഞ ദിവസങ്ങളിലെല്ലാം പതിവിലുമധികം മഴയും, ആലിപ്പഴ വർഷത്തോടെയുള്ള കൊടുങ്കാറ്റും വെള്ളപ്പൊക്കവുമെല്ലാം അനുഭവപ്പെട്ടിരുന്നു. വാദികളും നദികളുമെല്ലാം കരകവിഞ്ഞൊഴുകിയതിെൻറ ഫലമായി ഉണ്ടായ നാശനഷ്ടങ്ങൾ കഴിഞ്ഞ ദിവസങ്ങളിലായി അറ്റകുറ്റപ്പണികൾ നടത്തിയിരുന്നു.
പത്ത് ദിവസം മുമ്പ് റുസ്താഖിനടുത്ത അൽ അവാബിയിൽ സ്കൂളിന് വെള്ളപൊക്കത്തിൽ കനത്ത നാശമുണ്ടാവുകയും റോഡ് ഒലിച്ചുപോവുകയും ചെയ്തിരുന്നു. അൽ ഹജർ പർവതനിരകളിൽ വലിയ തോതിൽ മേഘങ്ങൾ ഒന്നുചേർന്നതിനെ തുടർന്ന് 20 മില്ലീമീറ്റർ മഴ പെയ്തതാണ് അൽ അവാബിയിലെ വെള്ളപൊക്കത്തിന് കാരണമായത്. നിസ്വയിലാണ് കൂടുതൽ മഴ ലഭിച്ചത്, 32 മില്ലീമീറ്റർ. കനത്ത മഴയിൽ 20 വാദികളും അണക്കെട്ടുകളും കരകവിഞ്ഞൊഴുകയും ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.