ദോ​ഹ​യി​ൽ കു​ടു​ങ്ങി​യ ഉം​റ  തീ​ർ​ഥാ​ട​ക​രെ മ​സ്​​ക​ത്തി​ലെ​ത്തി​ച്ചു

മ​സ്​​ക​ത്ത്​: ന​യ​ത​ന്ത്ര​ബ​ന്ധം വി​ച്ഛേ​ദി​ക്ക​പ്പെ​ട്ട​തി​നെ തു​ട​ർ​ന്ന്​ ദോ​ഹ​യി​ൽ കു​ടു​ങ്ങി​യ ഉം​റ തീ​ർ​ഥാ​ട​ക​രെ മ​സ്​​ക​ത്തി​ലെ​ത്തി​ച്ചു. മ​സ്​​ക​ത്തി​ൽ​നി​ന്ന്​ ഒ​മാ​ൻ എ​യ​ർ വി​മാ​ന​ത്തി​ൽ ഇ​വ​രെ സൗ​ദി​യി​ലെ​ത്തി​ക്കു​ക​യും ചെ​യ്​​തു. ചൊ​വ്വാ​ഴ്​​ച രാ​വി​ലെ മു​ത​ലാ​ണ്​ വി​വി​ധ രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്നു​ള്ള തീ​ർ​ഥാ​ട​ക​രെ മ​സ്​​ക​ത്തി​ലെ​ത്തി​ച്ചു​തു​ട​ങ്ങി​
യ​ത്. ഇ​വ​ർ​ക്കാ​യി വി​മാ​ന​ത്താ​വ​ള​ത്തി​ൽ പ്ര​ത്യേ​ക സൗ​ക​ര്യ​ങ്ങ​ൾ ഒ​രു​ക്കി​യി​രു​ന്നു.

ഖ​ത്ത​ർ എ​യ​ർ​വേ​സ്​ അ​ധി​കൃ​ത​രു​ടെ ആ​വ​ശ്യ​പ്ര​കാ​രം ഉം​റ തീ​ർ​ഥാ​ട​ക​ർ​ക്കാ​യി മൂ​ന്നു​ ചാ​ർ​േ​ട്ട​ഡ്​ വി​മാ​ന​ങ്ങ​ളാ​ണ്​ ചൊ​വ്വാ​ഴ്​​ച ഏ​ർ​പ്പെ​ടു​ത്തി​യ​തെ​ന്ന്​ ഒ​മാ​ൻ എ​യ​റു​മാ​യി ബ​ന്ധ​പ്പെ​ട്ട​വ​ർ ‘ഗ​ൾ​ഫ്​ മാ​ധ്യ​മ’​ത്തോ​ട്​ പ​റ​ഞ്ഞു.  പാകിസ്​താനിൽ നിന്നുള്ള 500 തീർഥാടകരെ മസ്​കത്ത്​ വഴി സൗദിയിൽ എത്തിക്കുമെന്ന്​ ഡോൺ ദിന പത്രത്തെ ഉദ്ധരിച്ച്​ അന്താരാഷ്​ട്ര മാധ്യമങ്ങൾ നേരത്തേ റിപ്പോർട്ട്​ ചെയ്​തിരുന്നു.ഇൗ ​വി​മാ​ന​ങ്ങ​ളു​ടെ മ​ട​ക്ക​യാ​ത്ര​യി​ൽ സൗ​ദി​യി​ൽ കു​ടു​ങ്ങി​ക്കി​ട​ക്കു​ന്ന ഖ​ത്ത​ർ എ​യ​ർ​വേ​സ്​ യാ​ത്ര​ക്കാ​രെ മ​സ്​​ക​ത്തി​ലെ​ത്തി​ച്ചു. മ​സ്​​ക​ത്തി​ൽ നി​ന്നു​ള്ള ക​ണ​ക്​​ഷ​ൻ വി​മാ​ന​ത്തി​ൽ ഇ​വ​ർ പി​ന്നീ​ട്​ ദോ​ഹ​യി​ലേ​ക്ക്​ പു​റ​പ്പെ​ട്ടു. സൗ​ദി സ​മ​യം ചൊ​വ്വാ​ഴ്​​ച വൈ​കു​ന്നേ​രം നാ​ലി​നും രാ​ത്രി പ​ത്തി​നും 11നു​മാ​യാ​ണ്​ ചാ​ർ​േ​ട്ട​ഡ്​ വി​മാ​ന​ങ്ങ​ൾ മ​സ്​​ക​ത്തി​ലേ​ക്ക്​ പു​റ​പ്പെ​ടു​ക​യെ​ന്ന്​ ഖ​ത്ത​ർ എ​യ​ർ​വേ​സ്​ ട്വി​റ്റ​റി​ൽ അ​റി​യി​ച്ചി​
രു​ന്നു.

Tags:    
News Summary - qatar crisis

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.