Posted On
date_range Updated On
date_range ഖാബൂസ് സർവകലാശാല ഓൺലൈൻ ക്ലാസുകൾ തുടരും; പരീക്ഷകൾ മാറ്റിവെച്ചു
മസ്‌കത്ത്: നിലവിലെ സാഹചര്യങ്ങളെ തുടർന്ന് വിദ്യാർഥികളുടെ സുരക്ഷ മുൻനിർത്തി ഞായറാഴ്ച നേരിട്ടുള്ള ക്ലാസുകൾ മാറ്റിവെതായി സുൽത്താൻ ഖാബൂസ് സർവകലാശാല അറിയിച്ചു.
എല്ലാ ക്ലാസുകളും ഓൺലൈൻ രീതിയിൽ തുടരുന്നതായും നിശ്ചയിച്ചിരുന്ന പരീക്ഷകൾ അടുത്ത അറിയിപ്പ് വരുന്നതുവരെ മാറ്റിവച്ചതായും സർവകലാശാല പുറത്തിറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കി. സ്ഥിതിഗതികൾ സാധാരണ നിലയിലേക്ക് മടങ്ങുന്നതിനനുസരിച്ച് തിങ്കളാഴ്ച മുതൽ നേരിട്ടുള്ള ക്ലാസുകൾ പുനരാരംഭിക്കും. പരീക്ഷകളുടെ പുതുക്കിയ സമയക്രമം ഉൾപ്പെടെയുള്ള കൂടുതൽ വിവരങ്ങൾക്ക് ഔദ്യോഗിക സർവകലാശാല ചാനലുകൾ പിന്തുടരണമെന്ന് വിദ്യാർഥികൾക്ക് നിർദേശം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.