പ്രവാസിയും എഴുത്തുകാരനുമായ നരൻ കടപ്രത്തിന്റെ ‘ഋതുമതികളുടെ ഋതുഭേദങ്ങൾ’ സുഹാർ കോർണീഷിലെ ഫാം ഹൗസിൽ നടന്ന പരിപാടിയിൽ പ്രകാശനം ചെയ്യുന്നു
സുഹാർ: പ്രവാസിയും എഴുത്തുകാരനുമായ നരൻ കടപ്രത്തിന്റെ ‘ഋതുമതികളുടെ ഋതുഭേദങ്ങൾ’ എന്ന നോവൽ പ്രകാശനം ചെയ്തു.
മിഴി പ്രസാധകരാണ് പുസ്തകം പുറത്തിറക്കിയത്. സുഹാർ കോർണീഷിലെ ഫാം ഹൗസിൽ നടന്ന പരിപാടിയിൽ അധ്യാപകനും എഴുത്തുകാരനുമായ വിജയൻ കാരക്കോട് സാമൂഹ്യ പ്രവർത്തകനായ തമ്പാൻ തളിപ്പറമ്പിന് പുസ്തകം കൈമാറിയാണ് പ്രകാശനം നിർവഹിച്ചത്.
കഥയും കവിതയും എഴുതുന്ന നരൻ കടപ്രം സാമൂഹ്യ ജീവകാരുണ്യ മേഖലയിലും സജീവമാണ്. 32 വർഷമായി ഒമാനിലുള്ള നരൻ എന്ന തൂലിക നാമത്തിൽ അറിയപ്പെടുന്ന നാരായണൻ, കാസർകോട് ജില്ലയിലെ പടന്ന കടപ്പുറം സ്വദേശിയാണ്. ചടങ്ങിൽ സുഹാർ യൂനിവേഴ്സിറ്റി അധ്യാപകൻ ഡോ. റോയ്, ജയൻ എടപറ്റ, പി.എ. ഷഫീക്, മറ്റു സാമൂഹ്യ സാംസ്കാരിക പൊതു പ്രവർത്തകർ എന്നിവർ പങ്കെടുത്തു. സുഹാറിൽ മരണപ്പെട്ട കൊല്ലം സ്വദേശിനി റാബിയ ഉമ്മയുടെ അനുശോചനയോഗവും ചടങ്ങിൽ നടന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.