ഒമാനിൽ നടന്ന നബിദിനാഘോഷത്തിൽനിന്ന്
മസ്കത്ത്: പ്രവാചകസ്മരണയിൽ ഒമാനിലെ വിവിധ സ്ഥലങ്ങളിൽ നബി ദിനം വിപുലമായി ആഘോഷിച്ചു. കോവിഡ് പ്രോേട്ടാേകാൾ പാലിച്ചായിരുന്നു ആഘോഷപരിപാടികൾ. കഴിഞ്ഞ വർഷം കോവിഡ് മഹാമാരിയുടെ നിഴലിലായതിനാൽ പ്രത്യേക പ്രാർഥന ചടങ്ങുകളോ മറ്റോ നടന്നിരുന്നില്ല. എന്നാൽ, ഇൗ വർഷം പരിമിതമായ ആളുകളെ പെങ്കടുപ്പിച്ച് മൗലീദ് പാരായണങ്ങളും അന്നദാനങ്ങളും നടന്നു.
ബോഷർ വിലായത്തിലെ അൽ ലത്തീഫ് മസ്ജിദിൽ സുൽത്താനേറ്റ് ഗ്രാൻഡ് മുഫ്തി ഓഫിസിലെ സെക്രട്ടറി ജനറൽ ശൈഖ് അഹമ്മദ് ബിൻ സൗദ് അൽ സിയാബിയുടെ രക്ഷാകർതൃത്വത്തിലായിരുന്നു ആഘോഷം. ഗ്രാൻഡ് മുഫ്തിയുടെ ഓഫിസിലെ സുൽത്താൻ ബിൻ സെയ്ദ് അൽ ഹിനായ് മുഖ്യപ്രഭാഷണം നടത്തി. റൂവി സുന്നി സെൻറർ മദ്റസയിൽ നടന്ന ചടങ്ങിൽ നിരവധി വിശ്വാസികൾ മൗലീദ് പാരായണത്തിൽ പെങ്കടുത്തു.
വിവിധ മദ്റസകളിലും മൗലീദ് പാരായണം നടന്നു. കോവിഡ് പശ്ചാത്തലത്തിൽ ഒാൺലൈനിലായിരുന്നു മദ്റസ വിദ്യാർഥികളുടെ കലാപരിപാടികൾ നടന്നത്. പല സംഘടനകൾക്കും വിപുലമായ പരിപാടികൾ സംഘടിപ്പിക്കണമെന്ന് ആഗ്രഹമുണ്ടായിരുന്നെങ്കിലും സർക്കാർ നിശ്ചയിച്ച സുരക്ഷാമാനദന്ധങ്ങൾ പാലിക്കാൻ പ്രയാസമനുഭവപ്പെടും എന്ന കാരണത്താലാണ് പൊതുപരിപാടികൾ ഒഴിവാക്കിയത്.
അതിനിടെ നബിദിന ഭാഗമായി ലഭിച്ച പൊതു അവധി മലയാളികളടക്കമുള്ള പ്രവാസികൾ ആഘോഷമാക്കി. പാർക്കുകളിലും വിനോദസഞ്ചാര കേന്ദ്രങ്ങളിലും മാളുകളിലും നേരിയ തിരക്ക് അനുഭവപ്പെട്ടു. കഴിഞ്ഞ ആഴ്ചകളിൽ കോവിഡ് വ്യാപനം കുറഞ്ഞ് നിയന്ത്രണങ്ങളിൽ ഇളവ് നിലവിൽവന്നെങ്കിലും പൊതുജനങ്ങൾ കാര്യമായി പുറത്തിറങ്ങിയില്ല. കടുത്ത ചൂടും മറ്റ് പ്രശ്നങ്ങളുമായിരുന്നു ഇതിന് കാരണം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.