പ്രമുഖ ഒമാനി മാധ്യമപ്രവർത്തക റഹ്മ ബിൻത് ഹുസൈൻ അൽ ഈസ നിര്യാതയായി

മസ്കത്ത്​: പ്രമുഖ ഒമാനി മാധ്യമ പ്രവർത്തക റഹ്മ ബിൻത് ഹുസൈൻ അൽ ഈസ നിര്യാതയായി. അസുഖ ബാധിതയായി കഴിയുകയായിരുന്നു. ഒമാൻ ടി.വിയുടെ തുടക്കം മുതൽ പ്രവർത്തിച്ച വനിത അവതാരകരിൽ പ്രമുഖയാണ്.

വാർത്തകളും ടി.വി ഷോകളും അവതരിപ്പിക്കുന്നതിലൂടെ തലമുറകളുടെ ഹൃദയം കീഴടക്കിയ വ്യക്​തി കൂടിയാണിവർ. കുട്ടികൾക്കുള്ള പരിപാടികളാണ്​ അവതരിപ്പിച്ചിരുന്നതെങ്കിലും കുടുംബങ്ങൾക്ക്​ പ്രാധാന്യം നൽകിയുള്ള മറ്റ് പ്രോഗ്രാമുകളും ചെയ്​തിരുന്നു.

മാധ്യമരംഗത്ത് ഒമാനി സ്ത്രീകളുടെ സാന്നിധ്യം വർധിപ്പിക്കുന്നതിൽ പ്രധാന പങ്ക് വഹിച്ചു. ഒമാനി ടി.വി, റേഡിയോ അവതാരകയുടെ നിര്യാണത്തിൽ വാർത്താവിതരണ മന്ത്രാലയം അനുശോചിച്ചു.

Tags:    
News Summary - Prominent Omani journalist Rahma bint Hussain Al Isa has passed away

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.