Posted On
date_range Updated On
date_range പ്രവാസം അവസാനിപ്പിച്ച് നാട്ടിൽ പോകാനിരുന്ന മലയാളി മരിച്ചു
മത്ര: പ്രവാസം അവസാനിപ്പിച്ച് നാട്ടിൽ പോകാനിരുന്ന മലയാളി ഹൃദയാഘാതം മൂലം മരിച്ചു. റൂവി മച്ചി മാർക്കറ്റ് പള്ളിക്കു സമീപം റെഡിമെയിഡ് ഷോപ്പ് നടത്തുന്ന മലപ്പുറം വേങ്ങര ഇരിങ്ങല്ലൂര്‍ തയ്യിൽ തൊടി മൊയ്തീൻ ഹാജി (62) ആണ് മരിച്ചത്. ഇൗ മാസം 25ന് നാട്ടിലേക്ക് പോകാൻ ടിക്കെറ്റടുത്തിരുന്നതാണ്.
ദീര്‍ഘകാലം മത്രയിലും റൂവിയിലുമായി ബിസിനസ് രംഗത്ത് പ്രവര്‍ത്തിക്കുകയായിരുന്ന ഇദ്ദേഹം സുഹൃത്തുക്കൾക്കിടയിൽ വേങ്ങരകാക്ക എന്നാണ് അറിയപ്പെട്ടിരുന്നത്. സുബൈദയാണ് ഭാര്യ. മക്കൾ: മുസമ്മില്‍, ഫായിഷ, കുബൈദ്, സുഫിയാന്. മൃതദേഹം ചൊവ്വാഴ്ച രാവിലെ നാട്ടിലെത്തിക്കുമെന്ന് സഹോദരീപുത്രൻ സൈതലവി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.