സലാല: പുതുതലമുറയുടെ പോരാട്ടവീര്യത്തിന്റെ കരുത്ത് വിളിച്ചോതി ജന്ദർ മന്ദറിലും രാജ്യത്തിൻറെ വിവിധ കോണുകളിലും അലയടിച്ചു ഉയർന്ന ജെൻസി ജനാധിപത്യപോരാട്ടങ്ങൾക്ക് പ്രവാസലോകത്ത് നിന്നുകൊണ്ട് ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നതായി പ്രവാസി വെൽഫെയർ സലാല പ്രസ്താവിച്ചു.
നാളെയെകുറിച്ച് ശുഭപ്രതീക്ഷകൾ ഉയർത്തുന്നതാണ് പുതുതലമുറയുടെ ഈ പോരാട്ടവീര്യം. നീറ്റ് ഉൾപ്പെടെയുള്ള അഖിലേന്ത്യാതല പരീക്ഷ നടത്തിപ്പുകളിലെ കെടുകാര്യസ്ഥതകൾക്കെതിരെ തുടങ്ങിവെച്ച പോരാട്ടം അഴിമതി, വിഭാഗീയത, സ്വജന പക്ഷപാതിത്വം, വർഗീയത, യു.എ.പി.എ തുടങ്ങി ഒട്ടേറെ വിഷയങ്ങളെ ഉയർത്തി കാണിക്കുന്നതായിരുന്നു. വിദ്യാഭ്യാസ മന്ത്രിയുടെ രാജി ഉൾപ്പെടെയുള്ള ആവശ്യങ്ങൾ നേടിയെടുക്കുവാൻ സമരക്കാർക്ക് കഴിഞ്ഞു എന്നത് അഭിനന്ദനാർഹമാണ്.
ചോദ്യങ്ങൾ ചോദിക്കാനുള്ള അവകാശം നിലനിർത്താനും ജനാധിപത്യവും മതേതരത്വവും സംരക്ഷിക്കാനും ഭരണഘടനയുടെ കാവലാളുകളായി ഇന്ത്യൻ യൗവനം രാഷ്ട്രീയത്തിലും പൊതുവ്യവഹാരങ്ങളിലും നിറഞ്ഞ് നിൽക്കേണ്ടതുണ്ടെന്ന് പ്രവാസി വെൽഫെയർ സലാല വർക്കിങ് കമ്മിറ്റി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.