ബൂഅലി: ഉത്സവച്ഛായയിൽ പ്രവാസി ജഅലാെൻറ നാലാമത് ഈദ് -ഓണാഘോഷം ‘ഇൗണം’ അരങ്ങേറി. ജഅലാനിലെയും പരിസരെത്തയും മലയാളികൾക്ക് കലാവിരുന്നൊരുക്കിയ പരിപാടിയിൽ പ്രശസ്ത തായമ്പക, ചെണ്ടമേള വിദ്വാൻ മട്ടന്നൂർ ശങ്കരൻകുട്ടി മാരാർ മുഖ്യാതിഥിയായിരുന്നു. 2500 പേർക്കാണ് ഒാണസദ്യയൊരുക്കിയത്. മുൻവർഷത്തെ പോലെ പാലക്കാട്ടുനിന്ന് ഗുരുവായൂരപ്പൻ സ്വാമിയും ഉദയകുമാറുമാണ് സദ്യയൊരുക്കാൻ എത്തിയത്.
വൈകീട്ട് 6.30നാരംഭിച്ച സാംസ്കാരിക സമ്മേളനം എം.എ.കെ ഷാജഹാെൻറ നിര്യാണത്തിൽ അനുശോചിച്ചാണ് ആരംഭിച്ചത്. മുഖ്യാതിഥി പത്മശ്രീ മട്ടന്നൂർ ശങ്കരൻ കുട്ടി മാരാർ ഭദ്രദീപം കൊളുത്തി ഉദ്ഘാടനം നിർവഹിച്ചു. പ്രവാസി ജഅലാൻ പ്രസിഡൻറ് പ്രശാന്ത് പുതിയാണ്ടി അധ്യക്ഷത വഹിച്ചു. മുഖ്യാതിഥിയെ പ്രവാസി ജഅലാൻ മുൻ പ്രസിഡൻറും ഈണം 2017 പ്രോഗ്രാം കോ ഓഡിനേറ്ററുമായ അനിൽകുമാർ പൊന്നാട അണിയിച്ച് ആദരിച്ചു. സാമൂഹിക പ്രവർത്തകരായ ഹസ്ബുല്ല ഹാജിക്കും രേഖ പ്രേമിനും കഴിഞ്ഞ അധ്യയന വർഷം പത്താം ക്ലാസ് പരീക്ഷക്ക് ജഅലാൻ സ്കൂളിൽനിന്ന് ഉജ്ജ്വല വിജയം നേടിയ ശ്രുതി സനലിനും ഉപഹാരങ്ങൾ നൽകി. കലാഭവൻ നവാസ്, കെ.എച്ച്. അബ്ദുറഹീം, ഇന്ത്യൻ എംബസി ജഅലാൻ കോൺസുലാർ ഏജൻറ് ഫക്രുദ്ദീൻ എന്നിവർ സംസാരിച്ചു. പ്രോഗ്രാം കൺവീനർ സിറാജ് ദവാരി സ്വാഗതവും പ്രവാസി ജഅലാൻ െസക്രട്ടറി നൗഷാദ്.സി. മാനന്തേരി നന്ദിയും പറഞ്ഞു.
തുടർന്ന് കലാപരിപാടികൾ അരങ്ങിലെത്തി. കലാഭവൻ നവാസും പുതുമുഖ ഗായകൻ അഭിജിത്ത് കൊല്ലം, പട്ടുറുമാൽ ഫെയിം ജാഫർ ഷാ ഇരിക്കൂർ എന്നിവരുെട നേതൃത്വത്തിൽ അവതരിപ്പിച്ച പരിപാടികൾ ഏവരും കൈയടിയോടെയാണ് സ്വീകരിച്ചത്. ജഅലാനിലെ വീട്ടമ്മമാർ ഒരുക്കിയ തിരുവാതിരയും നൃത്ത സംവിധായകരായ ശ്രീദേവി ടീച്ചറും വിഷ്ണുപ്രിയ ടീച്ചറും ഒരുക്കിയ ‘ജിമിക്കി കമ്മൽ’ നൃത്തവും ലുബൈബ സിറാജിെൻറ നേതൃത്വത്തിലുള്ള ഒപ്പനയും വേറിട്ടതായിരുന്നു. രാവിലെ നടന്ന അത്തപ്പൂക്കളം മത്സരത്തിൽ എട്ടു ടീമുകൾ പങ്കെടുത്തു. റിങ്കിൽ റോസ് റെന്നി, ശ്രുതി സനൽ കുമാർ ടീം ഒന്നാമതെത്തി. പായസ മത്സരത്തിൽ ജീവ ജോയി ഒന്നാം സ്ഥാനം കരസ്ഥമാക്കി. ജോലി ആവശ്യാർഥം സ്ഥലം മാറുന്ന പ്രവാസി ജഅലാൻ എക്സിക്യൂട്ടീവ് അംഗം നൗഷാദ് പാറപ്പുറത്തിന് യാത്രയയപ്പ് നൽകി. ക്ലാപ്സ് ഈവൻറ്സ് ആണ് പരിപാടി അണിയിച്ചൊരുക്കിയത്. ഏഷ്യാ എക്സ്പ്രസും മലബാർ ഗോൾഡും സ്പോൺസർമാരായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.