മസ്കത്ത്: മസ്കത്തിലെ തിരുവനന്തപുരം പ്രവാസി കൂട്ടായ്മയായ ‘ടീമി’െൻറ വാർഷിക ാഘോഷം ‘പത്മതീർഥം 2019’ വെള്ളിയാഴ്ച നടക്കും. വൈകീട്ട് അഞ്ചിന് റൂവി അൽ ഫലാജ് ഹോട്ടലിലെ ലെ ഗ്രാൻഡ് ഒാഡിറ്റോറിയത്തിൽ നടക്കുന്ന പരിപാടിയിൽ ഒമാനിലെ ഇന്ത്യൻ അംബാസഡർ മുനു മഹാവർ മുഖ്യാതിഥിയായിരിക്കും.
‘ടീമി’െൻറ ഇൗ വർഷത്തെ പത്മതീർഥം പുരസ്കാരം മുൻ പാളയം ഇമാം അബ്ദുൽ ഗഫാർ മൗലവിക്ക് നൽകി ആദരിക്കും. മതസൗഹാർദത്തിനായുള്ള സമഗ്ര സംഭാവന പരിഗണിച്ചാണ് പുരസ്കാരം.
‘ഉപ്പും മുളകും ഫെയിം’ ബിജു സോപാനവും നിഷ സാരംഗും ചടങ്ങിൽ വിശിഷ്ടാതിഥികളായിരിക്കും. തുടർന്ന് ടീം അംഗങ്ങളും ‘ഫ്ലവേഴ്സ്’ ചാനലിലെ കോമഡി ഉത്സവം സൂപ്പർ ഗ്രൂപ്പും അവതരിപ്പിക്കുന്ന കലാപരിപാടികളും നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.