പ്രതീക്ഷ ഒമാൻ സംഘടിപ്പിച്ച ക്യാമ്പിൽ രക്തദാനം ചെയ്യുന്നവർ
മസ്കത്ത്: പ്രതീക്ഷ ഒമാൻ എല്ലാ മൂന്നു മാസത്തിലും നടത്തിവരുന്ന രക്തദാന ക്യാമ്പ് ആരോഗ്യമന്ത്രാലയവുമായി സഹകരിച്ച് ബൗഷർ സെൻട്രൽ ബ്ലഡ് ബാങ്കിൽ സംഘടിപ്പിച്ചു. നിരവധിപേർ പങ്കെടുത്ത ക്യാമ്പ് രാവിലെ മുതൽ ഉച്ച ഒരുമണിവരെ നീണ്ടു.
ആരോഗ്യമന്ത്രാലയത്തിലെ ഡോക്ടർമാരുടെയും മറ്റു ജീവനക്കാരുടെയും സഹകരണം രക്തദാന പരിപാടി വൻ വിജയമാക്കാൻ സഹായിച്ചതായി സംഘാടകർ അറിയിച്ചു. ക്യാമ്പിൽ പങ്കെടുത്ത എല്ലാവര്ക്കും പ്രതീക്ഷ ഒമാൻ അംഗങ്ങൾ ലഘുഭക്ഷണം വിതരണം ചെയ്തു.പ്രതീക്ഷ ഒമാൻ എക്സിക്യൂട്ടിവ് കമ്മിറ്റി അംഗം ഡേവിസ് കൊല്ലന്നൂർ കൺവീനറായിരുന്നു. മറ്റ് എക്സിക്യൂട്ടിവ് അംഗങ്ങൾ ക്യാമ്പിന് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.