മസ്കത്ത്: പ്രതീക്ഷ ഒമാൻ സെന്‍ട്രല്‍ ബ്ലഡ് ബാങ്കും റൂവി ബദര്‍ അല്‍സമാ ആശുപത്രിയുമായി സഹകരിച്ച് രക്തദാന ക്യാമ്പ് നടത്തി. ആശുപത്രി ഒാഡിറ്റോറിയത്തിൽ രാവിലെ എട്ടുമുതൽ ഉച്ചക്ക് രണ്ടു വരെ നടന്ന ക്യാമ്പിൽ 120 ഒാളം പേർ രക്തം ദാനം ചെയ്തു. സെൻട്രൽ ബ്ലഡ്ബാങ്കിെൻറ നേതൃത്വത്തിൽ രക്തദാനക്യാമ്പ് നിയന്ത്രിച്ചപ്പോൾ ബദർ അൽസമാ ആശുപത്രി ജീവനക്കാരുടെ നേതൃത്വത്തിൽ ക്യാമ്പിനെത്തിയവർക്ക് സൗജന്യ വൈദ്യപരിശോധന നടത്തി.
ക്യാമ്പിൽ രക്തം ദാനംചെയ്തവർക്ക് ബദർ അൽസമായിൽ ഒരു വർഷത്തെ സൗജന്യ വൈദ്യപരിശോധനക്കുള്ള കാർഡുകൾ നൽകും. ക്യാമ്പില്‍ പങ്കെടുത്തവര്‍ക്ക് വാഹന സൗകര്യവും ലഘു ഭക്ഷണവുമടക്കം സജ്ജീകരണങ്ങൾ പ്രതീക്ഷ ഒമാന്‍ ഒരുക്കിയിരുന്നു. പ്രസിഡൻറ് റജി.കെ.തോമസ്, സെക്രട്ടറി ശശികുമാർ, ട്രഷറർ ജയശങ്കര്‍, കൺവീനർ മൊയ്തു തുടങ്ങിയ പ്രതീക്ഷ ഒമാൻ ഭാരവാഹികൾ ക്യാമ്പിന് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.