മസ്കത്ത്: ഇന്ത്യൻ വിദേശകാര്യ മന്ത്രാലയത്തിൽ അഡീഷണൽ സെക്രട്ടറിയായി സേവനമനുഷ്ഠിക്കുന്ന പ്രശാന്ത് പിസെയെ ഒമാൻ സുൽത്താനേറ്റിലെ അടുത്ത ഇന്ത്യൻ അംബാസഡറായി നിയമിച്ചതായി ഇന്ത്യൻ വിദേശ കാര്യ മന്ത്രാലയം അറിയിച്ചു. 1995 ബാച്ചിലെ ഇന്ത്യൻ ഫോറിൻ സർവിസ് ഉദ്യോഗസ്ഥനായ പിസെ ഈജിപ്ത്, ലിബിയ, ടുണീഷ്യ, ഇറാഖ് എന്നിവിടങ്ങളിൽ അദ്ദേഹം നേരത്തെ നയതന്ത്ര ചുമതലകൾ വഹിച്ചിട്ടുണ്ട്.
ജപ്പാൻ, മൗറീഷ്യസ്, യു.കെ എന്നിവിടങ്ങളിലും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്.പുതിയ നിയമനത്തിന് തൊട്ടുമുമ്പ് ഇറാഖിലെ ഇന്ത്യൻ അംബാസഡറായിരുന്ന അദ്ദേഹം. പിന്നീട് വിദേശകാര്യ മന്ത്രാലയത്തിൽ കുടിയേറ്റ നയങ്ങളും പ്രവാസി ക്ഷേമവുമായി ബന്ധപ്പെട്ട കാര്യങ്ങളും കൈകാര്യം ചെയ്യുന്ന അഡീഷണൽ സെക്രട്ടറിയായി ചുമതല വഹിച്ചു വരികയായിരുന്നു.
ഇന്ത്യയും ഒമാനും തമ്മിൽ വ്യാപാരം, ഊർജം, സമുദ്ര സുരക്ഷ, നിക്ഷേപം, ഇരുരാജ്യങ്ങളിലെയും ജനങ്ങൾ തമ്മിലുള്ള ബന്ധം എന്നിവയിലുടനീളം സഹകരണം ശക്തമാക്കുന്നത് തുടരുന്ന സമയത്താണ് ഈ നിയമനം. പ്രശാന്ത് പിസെ ഉടൻ മസ്കത്തിലെത്തി പുതിയ ചുമതലയേൽക്കുമെന്ന് പ്രതീക്ഷിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.