നാട്ടിലേക്ക് മടങ്ങുന്ന പ്രമോദിന് കൈരളിയുടെ നേതൃത്വത്തിൽ നൽകിയ യാത്രയയപ്പ്
പ്രവാസത്തിന് വിരാമം; പ്രമോദ് നാടണയുന്നു
സുഹാർ: ബാബൂറ മേഖലയിലെ സാമൂഹിക സാംസ്കാരിക ജീവകാരുണ്യ പ്രവർത്തനത്തിൽ മുന്നിലുണ്ടായിരുന്ന തിരുവനന്തപുരം നരുവമ്മൂട് സ്വദേശി പ്രമോദ് 11 വർഷത്തെ പ്രവാസം മതിയാക്കി നാട്ടിലേക്ക് മടങ്ങുന്നു. ഏറെ ചരിതാർഥ്യത്തോടെയാണ് പ്രവാസം മതിയാക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഉള്ളുലക്കുന്ന പ്രകൃതി ദുരന്തമായിരുന്നു ശഹീൻ. അതിെൻറ കെടുതിയിൽപെട്ടവരെ സഹായിക്കാൻ സന്നദ്ധ പ്രവർത്തകരോടൊപ്പം ചേർന്ന് ആഴ്ചകളോളം ജോലിപോലും മാറ്റിവെച്ചു പ്രവർത്തിച്ചിരുന്നു ഇദ്ദേഹം. സഞ്ചാര വഴികൾപോലും ഇല്ലാത്ത ഖാബൂറ, ബിദായ മേഖലകളിൽ തലച്ചുമടായി ഭക്ഷണക്കിറ്റും കമ്പിളിയും കിടക്കയും എത്തിച്ചു നൽകാൻ മുന്നിലുണ്ടായിരുന്നു. ഭാര്യ: ശാലിനി. റിത്യ, റിയങ്ക എന്നിവർ മക്കളാണ്. കൈരളിയുടെ നേതൃത്വത്തിൽ യാത്രയയപ്പ് നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.