Posted On
date_range Updated On
date_range കവർച്ച കേസിൽ ഒരാൾ പൊലീസ് പിടിയിൽ
മസ്കത്ത്: വ്യാഴാഴ്ച വീട്ടിൽനിന്ന് സ്വർണാഭരണങ്ങൾ കവർച്ച ചെയ്ത കേസിൽ ഒരാളെ റോയൽ ഒമാൻ പൊലീസ് അറസ്റ്റ് ചെയ്തു. ദാഹിറയിലാണ് കേസിനാസ്പദമായ സംഭവം. ഇബ്രി വിലായത്തിലെ ഒരു വീട്ടിൽനിന്നാണ് സ്വർണാഭരണങ്ങൾ കവർച്ച ചെയ്തത്. ഏഷ്യൻ വംശജനായ ഒരാളാണ് പിടിയിലായതെന്ന് ദാഹിറ ഗവർണറേറ്റ് പൊലീസ് കമാൻഡ് പ്രസ്താവനയിൽ അറിയിച്ചു. പ്രതിക്കെതിരായ നിയമനടപടികൾ പൂർത്തീകരിച്ചുവരുകയാണെന്നും അധികൃതർ കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.