വേട്ടക്കാരിൽനിന്ന് പിടികൂടിയ വസ്തുക്കൾ
Posted On
date_range Updated On
date_range വേട്ടയാടൽ: നിരവധിപേർ പിടിയിൽ
മസ്കത്ത്: പക്ഷികളെയും മൃഗങ്ങളെയും വേട്ടയാടിയ സംഭവത്തിൽ നിരവധി ആളുകളെ റോയൽ ഒമാൻ പൊലീസ് അറസ്റ്റ് ചെയ്തു. ദാഖിലിയ ഗവർണറേറ്റിലെ എൻവയൺമെന്റ് അതോറിറ്റി റോയൽ ഒമാൻ പൊലീസിന്റെ സഹകരണത്തോടെ ബഹ്ല വിലായത്തിൽനിന്ന് വേട്ട സംഘത്തെ പിടികൂടുന്നത്. വേട്ടയാടിയ പ്രാവുകളെയും മറ്റും ഇവരിൽനിന്ന് പിടിച്ചെടുത്തു. പ്രതികൾക്കെതിരെ നിയമ നടപടികൾ നടന്നുവരുകയാണ്. വന്യജീവി നിയന്ത്രണങ്ങളും നിയമങ്ങളും പാലിക്കാൻ എല്ലാവരും തയാറാകണമെന്ന് പരിസ്ഥിതി അതോറിറ്റി ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.