Posted On
date_range Updated On
date_range വന്യമൃഗങ്ങളെ കടത്തൽ; തടവും 1000 റിയാൽ പിഴയും വിധിച്ചു
മസ്കത്ത്: ദോഫാറിൽ നിരവധി വന്യമൃഗങ്ങളെ കടത്തിയ സംഭവത്തിൽ രണ്ടുപേരെ കോടതി ശിക്ഷിച്ചു. ഒരുവർഷം തടവിനും 1000 റിയാൽ പിഴയടക്കാനാണ് കോടതി ഉത്തരവിട്ടിരിക്കുന്നത്. സലാലയിലെ അപ്പീൽ കോടതിയാണ് വിധി പുറപ്പെടുവിച്ചത്. അയൽ രാജ്യങ്ങളിലൊന്നിൽനിന്നുള്ള രണ്ടുപേരെയാണ് ശിക്ഷിച്ചത്. മറ്റുള്ളവരുമായി പങ്കുചേർന്നായിരുന്നു ഇവർ മൃഗങ്ങളെ കടത്തിയിരുന്നത്. മൃഗങ്ങളും പിടിച്ചെടുത്ത വസ്തുക്കളും കണ്ടുകെട്ടാനും കോടതി നിർദേശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.