മസ്കത്ത്: ഇന്ധനം നിറക്കാൻ ഫ്യുവൽ സ്റ്റേഷനുകളിൽ എത്തുന്നവർ സുരക്ഷാ മുൻകരുതലുകളുടെ ഭാഗമായ നിർദേശങ്ങൾ പാലിക്കണമെന്ന് സിവിൽ ഡിഫൻസ്. തങ്ങളുടെ ഒൗദ്യോഗിക ട്വിറ്റർ അക്കൗണ്ടിൽ പോസ്റ്റ് ചെയ്ത വിഡിയോയിലാണ് സിവിൽ ഡിഫൻസ് സുരക്ഷാ മുന്നറിയിപ്പ് നൽകിയിട്ടുള്ളത്. ഫ്യുവൽ സ്റ്റേഷനുകളിൽ വാഹനം നിർത്തുന്നവർ എൻജിൻ നിർബന്ധമായും ഒാഫ് ചെയ്യണമെന്നതാണ് ഇതിൽ പ്രധാനം.
ഫ്യുവൽ സ്റ്റേഷനുകളിൽ തീപിടിത്തത്തിന് ചിലപ്പോൾ എൻജിൻ പ്രവർത്തിക്കുന്നത് കാരണമാവും. ഫ്യുവൽ സ്റ്റേഷനുകളിലെ അഗ്നിബാധ ഏറ്റവും അപകടകരമായ ഒന്നാണ്. ഇതിൽനിന്ന് നിങ്ങളെയും മറ്റുള്ളവരെയും രക്ഷിക്കാൻ എൻജിൻ ഒാഫ് ചെയ്തുവെന്ന് ഉറപ്പാക്കണമെന്ന് യൂനിഫോം ധാരിയായ ഉദ്യോഗസ്ഥൻ വിഡിയോയിൽ നിർദേശിക്കുന്നു. എൻജിൻ ഒാഫ് ചെയ്യുന്നതിന് ഒപ്പം മൊബൈൽ ഫോൺ ഉപയോഗിക്കുകയും ചെയ്യരുത്. പുകവലി നിർബന്ധമായും ഒഴിവാക്കണം.
ഇന്ധനം നിറക്കുന്നത് സൂക്ഷ്മമായി നിരീക്ഷിക്കണം. എന്തെങ്കിലും തരത്തിലുള്ള ചോർച്ചകൾ ശ്രദ്ധയിൽപെട്ടാൽ ഉടൻ ജീവനക്കാരുടെ ശ്രദ്ധയിൽ പെടുത്തണം. ഇന്ധനം നിറക്കൽ പൂർത്തിയായെന്ന് ഉറപ്പാക്കിയശേഷമേ വാഹനം മുന്നോെട്ടടുക്കാൻ പാടുള്ളൂ.
കണ്ടെയിനറിലാണ് ഇന്ധനം വാങ്ങുന്നതെങ്കിൽ സുരക്ഷിതത്വം ഉറപ്പാക്കണമെന്നും വിഡിയോയിൽ പറയുന്നു. രാജ്യത്തെ എല്ലാ ഫ്യുവൽ സ്റ്റേഷനുകളിലും ഇൗ നിർദേശങ്ങൾ അടങ്ങിയ ബോർഡുകൾ സ്ഥാപിച്ചിട്ടുണ്ടെങ്കിലും വളരെ ചുരുക്കം ഡ്രൈവർമാരേ ഇത് പാലിക്കുന്നതായി ഉള്ളൂ. എൻജിൻ ഒാഫ് ചെയ്യാതിരുന്നതിനെ തുടർന്നും മറ്റും നിരവധി തീപിടിത്തങ്ങൾ കഴിഞ്ഞ കാലങ്ങളിൽ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഡ്രൈവർമാരുടെ അശ്രദ്ധയും അലംഭാവവും മൂലം ഫ്യുവൽ സ്റ്റേഷനുകളിൽ ഉണ്ടാകുന്ന അഗ്നിബാധകൾ അവസാനിപ്പിക്കുക ലക്ഷ്യമിട്ടാണ് സിവിൽ ഡിഫൻസ് വിഡിയോ പുറത്തിറക്കിയിട്ടുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.