സലാല: പെൻഗ്വിൻ ഫ്രൈഡ് ചിക്കന്റെ ഏഴാമത് ശാഖ സലാല ഗ്രാൻഡ് മാളിൽ പ്രവർത്തനമാരംഭിച്ചു. ഷൈക്ക് അലി അവാദ് അൽ റവൂദ് ഉദ്ഘാടനം ചെയ്തു. നാസർ നസീർ മുഹമ്മദ് അൽ ഖാസിമി സംബന്ധിച്ചു. സാധയിലെ ഗ്രാൻഡ് മാളിലെ ഒന്നാംനിലയിലെ വിശാലമായ ഫുഡ് കോർട്ടിലാണ് പുതിയ ഔട്ട്ലെറ്റ്. മാനേജിങ് ഡയറക്ടർ ആസിഫ് ബഷീർ, ഫ്രാഞ്ചൈസി പാർട്ട്ണർ എം. സിറാജ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
1985 മുതൽ പ്രവർത്തിക്കുന്ന ഒമാനിലെ ആദ്യ ഫ്രൈഡ് ചിക്കൻ ബ്രാന്റാണിത്. ഫ്രൈഡ് ചിക്കൻ, പിസ, ബർഗർ തുടങ്ങിയ ഫുഡുകൾ ഇവിടെ ലഭ്യമാണ്. ഒമാനിൽ സുഹാർ, ഇബ്ര, ബർക്ക, മൊബേല, സലാലയിൽ സാദ, ഔഖത്ത് എന്നിവിടങ്ങളിലാണ് നിലവിൽ പെൻഗ്വിൻ ഔട്ട്ലെറ്റുകൾ പ്രവർത്തിക്കുന്നത്. ഉദ്ഘാടന ചടങ്ങിൽ മലയാളി പ്രമുഖരുൾപ്പെടെ നിരവധി പേർ സംബന്ധിച്ചു. ഉച്ചക്ക് പന്ത്രണ്ട് മുതൽ രാത്രി പന്ത്രണ്ട് വരെയാണ് പ്രവർത്തന സമയം. കൂടുതൽ വിവരങ്ങൾക്ക് 22842488 എന്ന നമ്പറിൽ വിളിക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.