ഒമാനിലെ ചങ്ങനാശ്ശേരി നിവാസികളുടെ മഹല്ല് കൂട്ടായ്മയായ പീസ് ലവേഴ്സിന്റെ വാര്ഷികസംഗമത്തിൽ പങ്കെടുത്തവർ
മസ്കത്ത്: ഒമാനിലെ ചങ്ങനാശ്ശേരി നിവാസികളുടെ മഹല്ല് കൂട്ടായ്മ പി.എല്‍.സി (പീസ് ലവേഴ്സ് ചങ്ങനാശ്ശേരി) 2022-2023 വര്‍ഷത്തെ അംഗങ്ങളുടെ വാര്‍ഷിക സംഗമം ബര്‍കയിലുള്ള റിയാം ഫാം ഹൗസില്‍ നടന്നു. അംഗങ്ങളും കുടുംബാംഗങ്ങളും ഉള്‍പ്പെടെ 100ലധികം ആളുകള്‍ പങ്കെടുത്തു.
പ്രസിഡന്റ് ഹായാത്തുദ്ദീന് അധ്യക്ഷത വഹിച്ചു. സെക്രട്ടറി സമീര്‍ സലാം പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. കലാം കണക്കന്വീട്, സിനാജ് ആലയില്‍, നിഷാദ് കണ്ണന്‍പറമ്പില്‍, ഡോ. ഷാജി എന്നിവര്‍ സംസാരിച്ചു. എക്സിക്യൂട്ടിവ് അംഗം നജീബ് റഹ്മാന് സ്വാഗതവും ഫയാസ് സലിം നന്ദിയും പറഞ്ഞു. പി.എല്‍.സി രക്ഷാധികാരി സാബുദ്ദീന്റെ മേല്‍നോട്ടത്തില്‍ 2023-24 കാലയളവിലേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തു. യോഗത്തില്‍ മുതിര്‍ന്ന അംഗങ്ങളെ ആദരിച്ചു. കലാകായിക പരിപാടികള്‍ക്ക് പി.എല്‍.സി കമ്മിറ്റി നേതൃത്വം നല്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.