പി.സി.ഡബ്ല്യു.എഫ് വനിത വിഭാഗം സലാലയിൽ സംഘടിപ്പിച്ച പാചക മത്സരം
പി.സി.ഡബ്ല്യു.എഫ് പാചക മത്സരം സംഘടിപ്പിച്ചു
സലാല: പൊന്നാനിക്കാരുടെ ആഗോള കൂട്ടായ്മയായ പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ (പി.സി.ഡബ്ല്യു.എഫ്) സലാലയിൽ ബിരിയാണി പാചക മത്സരം സംഘടിപ്പിച്ചു. സ്വകാര്യ ഹോട്ടലിൽനടന്ന പരിപാടി ലോക കേരള സഭാഗംവും കൈരളി ഭാരവാഹിയുമായ ഹേമ ഗംഗാധരൻ ഉദ്ഘാടനം ചെയ്തു.
വ്യത്യസ്ത തരം ബിരിയാണികളുണ്ടാക്കി നിരവധി പേർ മത്സരത്തിൽ പങ്കെടുത്തു. ഒന്നാം സ്ഥാനം ബിൻസി ജിജീഷ്, രണ്ടാം സ്ഥാനം സുമയ്യ മജീദ്, മുന്നാം സ്ഥാനം ബിനു സലീം എന്നിവർ കരസ്ഥമാക്കി. ഡോ.സമീർ, ഷമീല ഇബ്രാഹിംകുട്ടി, ഷെഫ് ഷൈജു എന്നിവർ മത്സരം നിയന്ത്രിച്ചു. വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. അഞ്ചാം വാർഷികാഘോഷത്തിന്റെ ഭാഗമായി വനിത വിഭാഗമാണ് മത്സരം ഒരുക്കിയത്. വനിതാ വിങ് പ്രസിഡന്റ് ഷമീല ഇബ്രാഹിംകുട്ടി, സൗമ്യ സനാതനൻ, സ്നേഹ ഗിരീഷ് ,റാസ് എന്നിവർ സംബന്ധിച്ചു. പി.സി.ഡബ്ല്യു.എഫ് ഭാരവാഹികൾ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.