പയ്യന്നൂർ സൗഹൃദവേദി മസ്കത്തിന്റെ ഓണാഘോഷം
മസ്കത്ത്: പയ്യന്നൂർ സൗഹൃദ വേദി മസ്കത്തിന്റെ ഓണാഘോഷ പരിപാടികൾ വെള്ളിയാഴ്ച വാദികബീർ ഗോൾഡൻ ഓയാസിസ് ഹോട്ടലിൽ നടന്നു. ജനറൽ സെക്രട്ടറി ഷൈജു കരുണ സ്വാഗതവും പ്രസിഡന്റ് മനോജ് പാനക്കാരൻ ഓണ സന്ദേശവും കൈമാറി. വനിതാ വിഭാഗം കോഓർഡിനേറ്റർ പ്രിയ ജയശേഖറിൻ്റെ നേതൃത്വത്തിൽ രേഖ സുരേഷും സിജ ബാലക്ഷ്ണനും ടീമും തയാറാക്കിയ പൂക്കളം ആകർഷകമായി.
കൾച്ചറൽ കൺവീനർ രാജാവ് മാടായിയുടെ നേതൃത്വത്തിൽ കുട്ടികളുടെ താലപ്പൊലിയും വാദ്യമേളങ്ങളോടും കൂടിയ മവേലി എഴുന്നള്ളത്തും കലാപരിപാടികളും നിരവധി ഓണക്കളികളും വനിതകളുടെയും പുരുഷൻമാരുടെയും ആവേശകരമായ വടംവലി മത്സരവും പരിപാടികൾക്ക് മാറ്റ് കൂട്ടി. അംഗങ്ങൾക്കായി വിഭവ സമൃദ്ധമായ ഓണ സദ്യയും ഒരുക്കി. ട്രഷറർ രഘുനാഥ് നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.