അസൈബ ബ്ലാസ്റ്റേഴ്സ് ക്രിക്കറ്റ് ക്ലബ്ബ് ഓണാഘോഷം

മസ്കത്ത്: അസൈബ ബ്ലാസ്റ്റേഴ്സ് ക്രിക്കറ്റ് ക്ലബ്ബ് സംഘടിപ്പിച്ച ഒന്നാമത് ഓണാഘോഷം ‘ബ്ലാസ്റ്റോണം- 2026’ ബർക്ക ഫാം ഹൗസിൽ നടന്നു. മസ്കത്ത് ക്രിക്കറ്റ് ലീഗിലെ വിവിധ ടീമുകളെ പ്രതിനിധീകരിച്ച് നിരവധി കളിക്കാരും അവരുടെ കുടുംബാംഗങ്ങളും ആഘോഷത്തിൽ പങ്കാളികളായി. മുതിർന്ന അംഗം സിബി പി. മാത്യു പരിപാടി ഉദ്ഘാടനം ചെയ്തു. ക്ലബ്ബ് സെക്രട്ടറി ഷിനു കെ.വി. അധ്യക്ഷത വഹിച്ചു. കോഓഡിനേറ്റർ ഉസ്മാൻ കെ.ടി സ്വാഗതവും പ്രസിഡന്റ് സുധി സുരേഷ് നന്ദിയും പറഞ്ഞു. പാട്ടും നൃത്തവും ഓണക്കളികളും വടംവലിയുമൊക്കെയായി അംഗങ്ങൾ ആഘോഷം കെങ്കേമമാക്കി. വിജയികൾക്ക് സമ്മാനം കൈമാറി.

Tags:    
News Summary - Asaiba Blasters Cricket Club Onam Celebration

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.