മുസന്ദമിലെ പാര്‍ക്കില്‍ സൗരോര്‍ജ  വിളക്കുകള്‍ മിഴിതുറന്നു 

മസ്കത്ത്: മുസന്ദമിലെ അല്‍സാദ് പാര്‍ക്കില്‍ സൗരോര്‍ജ വിളക്കുകള്‍ മിഴി തുറന്നു. സൗരോര്‍ജ വിളക്കുകള്‍ സ്ഥാപിക്കുന്ന മുസന്ദമിലെ രണ്ടാമത്തെ പാര്‍ക്കാണ് അല്‍ സാദ്. സുസ്ഥിര ഊര്‍ജ സംസ്കാരം വളര്‍ത്തിയെടുക്കാന്‍ രാജ്യത്തിന് വഴികാണിക്കാന്‍ മുസന്ദമിന് കഴിയുമെന്നതിന്‍െറ ഉദാഹരണമാണ് ഇതെന്ന് ദാബാ മുനിസിപ്പാലിറ്റി അസി. ഡയറക്ടര്‍ അഹ്മദ് അല്‍ കംസരി പറഞ്ഞു. വിളക്കുകാലുകള്‍ക്ക് മുകളില്‍ സ്ഥാപിച്ചിട്ടുള്ള സൗരോര്‍ജ പാനലുകളാണ് ഊര്‍ജം ശേഖരിക്കുക. ആകാശം ഇരുളുകയോ മേഘാവൃതമാവുകയോ ചെയ്താല്‍ ലൈറ്റുകള്‍ തനിയെ ഓണ്‍ ആവുകയും ചെയ്യും. അല്‍ സാദ് പാര്‍ക്കിന്‍െറ 90 ശതമാനം സ്ഥലത്ത് പ്രകാശമത്തെിക്കുന്നതിനായി 15 വിളക്കുകാലുകളാണ് സ്ഥാപിച്ചിട്ടുള്ളത്. ആറായിരം റിയാലാണ് ഇതിന് ചെലവ്. ഒരു വര്‍ഷം മുമ്പ് അല്‍ ഗൊറാബിയ പാര്‍ക്കില്‍ സൗരോര്‍ജ വിളക്കുകള്‍ സ്ഥാപിച്ചിരുന്നു. അമ്പതു ശതമാനത്തോളം വൈദ്യുതി ഇതുവഴി ലാഭിക്കാന്‍ കഴിഞ്ഞതായി നഗരസഭ ഡയറക്ടര്‍ അഹ്മദ് അല്‍ ഷിഹി പറഞ്ഞു. 
 

Tags:    
News Summary - Park

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.