Posted On
date_range Updated On
date_range മബേലയിൽ പാർക്ക് നിർമാണം പുരോഗമിക്കുന്നു
മസ്കത്ത്: മസ്കത്ത് ഗവർണറേറ്റിലെ സീബ് വിലായത്തിലെ മബേലയിൽ പാർക്ക് നിർമിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു. രാജ്യാന്തര ഊർജ കമ്പനിയായ ഓക്സി ഓക്സിയുടെ സഹായത്തോടെയാണ് പാർക്ക് നിർമിക്കുന്നത്. 1,52,400 ചതുരശ്ര മീറ്റർ വിസ്തൃതിയിൽ വ്യാപിച്ചുകിടക്കുന്ന പദ്ധതിയിൽ നടപ്പാത, 3,200 മീറ്റർ നീളമുള്ള സൈക്കിൾ ട്രാക്ക്, കാൽനടക്കാർക്കുള്ള ഓവർഹെഡ് ബ്രിഡ്ജുകൾ, കുട്ടികളുടെ ഗെയിമുകൾ, വ്യായാമ ഉപകരണങ്ങൾ, ടോയ്ലറ്റുകൾ, റസ്റ്റാറന്റുകൾ, മസ്ജിദ്, വാഹനങ്ങൾക്കുള്ള പൊതു പാർക്കിങ് എന്നിവയാണ് ഉൾപ്പെടുന്നത്. 24 മാസത്തിനുള്ളിൽ പദ്ധതി പൂർത്തീകരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.