ഗാല സെൻറ് മേരീസ് ഓർത്തഡോക്സ് ഇടവക വികാരി ഡെന്നിസ് കെ. ഡാനിയേൽ അച്ചനും കുടുംബത്തിനും നൽകിയ യാത്രയയപ്പ്
മസ്കത്ത്: ഒമാനിലെ വൈദിക സേവനം പൂർത്തീകരിച്ച് നാട്ടിലേക്ക് മടങ്ങുന്ന ഗാല സെൻറ് മേരീസ് ഓർത്തഡോക്സ് ഇടവക വികാരി ഡെന്നിസ് കെ. ഡാനിയേൽ അച്ചനും കുടുംബത്തിനും ഇടവകയുടെ യാത്രയയപ്പ് നൽകി.
കഴിഞ്ഞ വർഷങ്ങളിൽ ഇടവകക്കായി ചെയ്ത പ്രവർത്തനങ്ങളെ പ്രശംസിക്കുകയും, അച്ചന്റെ ആരാധനയോടുള്ള കൃത്യ നിഷ്ഠ, സഹോദരി സഭകളുമായുള്ള ബന്ധം, നേതൃപാടവം എന്നിവ പ്രത്യേകം പരാമർശിച്ചു. ഭാവി പ്രവർത്തനങ്ങൾക്ക് എല്ലാവിധ ആശംസകളും അറിയിക്കുകയും ചെയ്തു.
ഇടവകയുടെ എക്സിക്യൂട്ടീവ് അംഗങ്ങൾ, ആധ്യാത്മിക സംഘടനാ ഭാരവാഹികൾ, മുൻ എക്സിക്യൂട്ടീവ് പ്രതിനിധികൾ, മലങ്കര അസോസിയേഷൻ, ഭദ്രാസന പ്രതിനിധികൾ, സീനിയർ ഇടവക അംഗങ്ങളുടെ പ്രതിനിധികൾ ആശംസകൾ അറിയിച്ചു. ഇടവക ഇതുവരെ ചെയ്ത എല്ലാ കാര്യങ്ങൾക്കും നന്ദി അറിയിക്കുകയാണെന്ന് മറുപടി പ്രസംഗത്തിൽ വികാരി ഡെന്നിസ് കെ. ഡാനിയേൽ പറഞ്ഞു. ഇടവക ട്രസ്റ്റി ജിജി വർഗീസ് സ്വാഗതവും ഇടവക സെക്രട്ടറി മോനി ഡാനിയേൽ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.