ഫലസ്തീൻ പ്രധാനമന്ത്രിയെ വിമാനത്താവളത്തിൽ സ്വീകരിക്കുന്നു
Posted On
date_range Updated On
date_range ഫലസ്തീൻ പ്രധാനമന്ത്രി ഒമാനിൽ
മസ്കത്ത്: ഫലസ്തീൻ പ്രധാനമന്ത്രി ഡോ. മുഹമ്മദ് ഇബ്രാഹീം ഇഷ്തയ്യ മൂന്നു ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി ഒമാനിലെത്തി. വിമാനത്താവളത്തിൽ ഒമാൻ ഉന്നത ഉദ്യോഗസ്ഥർ പ്രധാനമന്ത്രിക്കും സംഘത്തിനും സ്വീകരണം നൽകി.
ദിവസങ്ങൾക്ക് മുമ്പ് ഫലസ്തീൻ ജനതക്കെതിരെ ഇസ്രായേൽ ആക്രമണം അഴിച്ചുവിട്ട സന്ദർഭത്തിൽ ഒമാൻ ഐക്യദാർഢ്യവും പിന്തുണയും അറിയിച്ചിരുന്നു. ലോകവേദികളിൽ ഫലസ്തീനെ പിന്തുണക്കുകയും വെടിനിർത്തലിന് സമ്മർദം ചെലുത്തുകയും ചെയ്യുകയുമുണ്ടായി. പ്രധാനമന്ത്രി ഒമാൻ ഉന്നത നേതൃത്വവുമായി കൂടിക്കാഴ്ച നടത്തുമെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.