Posted On
date_range Updated On
date_range പാലക്കാട് സ്വദേശി സലാലയില്‍ നിര്യാതനായി
സലാല: പാലക്കാട് കുലുക്കല്ലൂര്‍ സ്വദേശി കുറുപ്പത്ത് ഒലിക്കടവത്ത് വീട്ടില്‍ ഗോപാല ക്യഷ്ണന് (48) സലാലയില്‍ നിര്യാതനായി. റെയ്സൂത്തിലെ താമസ സ്ഥലത്തുവെച്ച് ഞായറാഴ്ച രാത്രി ഒമ്പതിന് അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്ന് ഇദ്ദേഹത്തെ സുല്‍ത്താന്‍ ഖാബൂസ് ആശുപത്രിയില്‍ എത്തിച്ചിരുന്നു. കഴിഞ്ഞ 21 വര്‍ഷമായി ദോഫാര്‍ പൗള്‍ട്രി ഫാമില്‍ ജോലി ചെയ്ത് വരികയായിരുന്നു.
ഭാര്യ: ശ്രീജ. മക്കള്‍: സൂരജ്, ഗോപിക. സഹോദരന് ചന്ദ്രനും ഇതേ കമ്പനിയില്‍ ജോലി ചെയ്ത് വരുന്നു. മൃതദേഹം നാട്ടില്‍ കൊണ്ട് പോകുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുന്നതായി ബന്ധപ്പെട്ടവര്‍ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.