പാലക്കാട് ഫ്രണ്ട്സ് കൂട്ടായ്മ സംഘടിപ്പിച്ച ഇഫ്താർ സംഗമത്തിൽ മീഡിയവൺ ഒമാൻ റെസിഡന്റ്
മാനേജർ ഷക്കീൽ ഹസന് ഉപഹാരം കൈമാറിയപ്പോൾ
മസ്കത്ത്: മസ്കത്തിലെ പാലക്കാട്ടുകാരുടെ സൗഹൃദ കൂട്ടായ്മയായ പാലക്കാട് ഫ്രണ്ട്സ് ഇഫ്താർ സംഗമവും അന്തർദേശീയ വനിതാഘോഷവും സംഘടിപ്പിച്ചു. ഒമാൻ അവന്യൂസ് മാളിൽ നടന്ന പരിപാടിയിൽ സമൂഹത്തിലെ നാനാ തുറകളിൽ നിന്നുള്ള നൂറുകണക്കിന് ആളുകൾ പങ്കെടുത്തു . പ്രസിഡന്റ് ശ്രീകുമാർ അധ്യക്ഷത വഹിച്ചു. മീഡിയവൺ ഒമാൻ റസിഡന്റ് മാനേജർ ഷക്കീൽ ഹസ്സൻ റമദാൻ ആശംസകൾ നൽകി.
ഖുർആനിന്റെ വാർഷികമാണ് റമദാനിലൂടെ ആഘോഷിക്കുന്നതെന്നും അതുകൊണ്ടുതന്നെ ഖുർആനിലെ സന്ദേശങ്ങൾ ജീവിതത്തിൽ പകർത്തുക എന്നതായിരിക്കണം റമദാനിൽ ഓരോ വിശ്വാസിയുടെയും പ്രാഥമികമായ കർത്തവ്യമെന്നും ഷക്കീൽ ഹസ്സൻ പറഞ്ഞു. ശ്രീകുമാർ വിശിഷ്ടാഥിതികളായ ഷക്കീൽ ഹസ്സൻ, ഡോക്ടർ ഷിഫാന എന്നിവരെ ആദരിച്ചു . തുടർന്ന് കൂട്ടായ്മയിലെ വനിത അംഗങ്ങൾ കേക്ക് മുറിച്ച് വനിതാ ദിനം ആഘോഷിച്ചു.
ഇന്ത്യൻ സോഷ്യൽ ക്ലബ് കേരള വിഭാഗം കൺവീനർ അജയൻ പൊയ്യാറ, മലയാള വിഭാഗം കൺവീനർ താജ് മാവേലിക്കര , മലബാർ വിഭാഗം കൺവീനർ നൗഷാദ് കാക്കേരി, ഇന്ത്യൻ സ്കൂൾ ഡയറക്ടർ ബോർഡ് അംഗങ്ങളായ പി.ടി.കെ ഷമീർ , നിതീഷ് കുമാർ, കൃഷ്ണേന്ദു , അൽ ബാജ് ബുക്ക്സ് ഡയറക്ടർ ഷൗക്കത്ത്, നായർ ഫാമിലി യൂനിറ്റ് പ്രസിഡന്റ് സുകുമാരൻ നായർ , ഇന്ത്യൻ സോഷ്യൽ ക്ലബ് ഭരണസമിതി അംഗം സന്തോഷ്കുമാർ, ഇന്ത്യൻ മീഡിയ ഫോറം മസ്കത്ത് രക്ഷാധികാരി കബീർ യുസഫ്, കോട്ടയം, നന്മ കാസർകോട്, മൈത്രി, കൈരളി, കെ.എം.സി.സി, ഒ.ഐ.സി.സി, വടകര, കണ്ണൂർ, തൃശൂർ, മലയാളം മിഷൻ, ഡബ്ല്യു.എം.എഫ് എന്നീ സംഘടനകളുടെ ഭാരവാഹികൾ, വ്യവസായ പ്രമുഖർ, മാധ്യമ പ്രതിനിധികൾ എന്നിവർ ഇഫ്താർ വിരുന്നിൽ പങ്കെടുത്തു . കൂട്ടായ്മയിലെ അംഗങ്ങളുടെ ഗാനസന്ധ്യയും വിഭവസമൃദമായ വിരുന്നോടും കൂടി പരിപാടി സമാപിച്ചു. വനിതാ വിഭാഗം സെക്രട്ടറി ചാരുലത ബാലചന്ദ്രൻ സ്വാഗതവും, ജോയിന്റ് സെക്രട്ടറി രാധിക നന്ദിയും പറഞ്ഞു. കൂട്ടായ്മയിലെ ഭാരവാഹികളായ ജഗദീഷ്, ഹരിഗോവിന്ദ്, ജിതേഷ്, ഗോപകുമാർ, ശ്രീനിവാസൻ, വൈശാഖ്, നീതു പ്രതാപ്, വിനോദ്,സുരേഷ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.