മസ്​കത്തിൽ നാളെ മുതൽ പാർക്കിങ്ങിന്​ പണം നൽകണം

മസ്​കത്ത്​: കോവിഡ്​ വ്യാപനത്തെ തുടർന്ന്​ നിർത്തിവെച്ച പെയ്​ഡ്​ പാർക്കിങ്​ സംവിധാനം മസ്​കത്ത്​ നഗരസഭ പുനരാരംഭിക്കുന്നു. ജൂൺ 17 ബുധനാഴ്​ച മുതൽ മസ്​കത്ത്​ ഗവർണറേറ്റി​​െൻറ എല്ലാ ഭാഗങ്ങളിലുമുള്ള പാർക്കിങ്​ മീറ്റർ ഉപകരണങ്ങൾ പ്രവർത്തന സജ്ജമാകുമെന്ന്​ മസ്​കത്ത്​ നഗരസഭ ഒാൺലൈനിൽ അറിയിച്ചു. മത്ര വിലായത്തിൽ ലോക്​ഡൗൺ നിലവിൽ വന്ന ഏപ്രിൽ ഒന്നുമുതലാണ്​ പെയ്​ഡ്​ പാർക്കിങ്​ സംവിധാനം നിർത്തിവെച്ചത്​.
Tags:    
News Summary - Paid parking to resume Muscat Municipality

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.