മസ്കത്തിൽ കൂടുതൽ സ്ഥലങ്ങളിൽ പെയ്​ഡ്​ പാർക്കിങ്​ ഏർ​പ്പെടുത്തുന്നു

മ​സ്ക​ത്ത്​: ത​ല​സ്ഥാ​ന ന​ഗ​രി​യി​​ലെ കൂ​ടു​ത​ൽ സ്ഥ​ല​ങ്ങ​ളി​ൽ പെ​യ്​​ഡ്​ പാ​ർ​ക്കി​ങ്​ വ​രു​ന്നു. ഉ​രീ​ദോ സ്​​റ്റോ​റി​ന്​ പി​ൻ​വ​ശ​മു​ള്ള അ​ൽ ഖൂ​ദ്​ മാ​ർ​ക്ക​റ്റ്, റൂ​വി​യി​ലെ സു​ൽ​ത്താ​ൻ ഖാ​ബൂ​സ്​ മ​സ്​​ജി​ദി​ന്​ ചു​റ്റു​വ​ട്ടം, അ​ൽ ഖു​വൈ​ർ സൗ​ത്തി​ലെ വാ​ണി​ജ്യ കെ​ട്ടി​ട​ങ്ങ​ൾ​ക്ക്​ എ​തി​ർ​വ​ശ​മു​ള്ള സു​ൽ​ത്താ​ൻ ഖാ​ബൂ​സ് സ്ട്രീ​റ്റ് തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ലാ​ണ്​ പു​തു​താ​യി പെ​യ്​​ഡ്​ പാ​ർ​ക്കി​ങ്​ സം​വി​ധാ​ന​മൊ​രു​ങ്ങു​ന്ന​ത്. മാ​ർ​ച്ച്​ ആ​റ്​ മു​ത​ൽ ഈ ​സ്ഥ​ല​ങ്ങ​ളി​ൽ വാ​ഹ​ന പാ​ർ​ക്കി​ങ്ങി​ന്​ ഫീ​സ്​ ന​ൽ​കേ​ണ്ടി​വ​രു​മെ​ന്ന്​ മ​സ്ക​ത്ത്​ ന​ഗ​ര​സ​ഭ അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

ഇ​വി​ട​ങ്ങ​ളി​ല്‍ വാ​ഹ​നം പാ​ര്‍ക്ക് ചെ​യ്യു​ന്ന​വ​ര്‍ക്ക് 90091 എ​ന്ന ന​മ്പ​റി​ലേ​ക്ക് എ​സ്.​എം.​എ​സ് ചെ​യ്ത് ബു​ക്ക് ചെ​യ്യാം. കാ​ര്‍ ന​മ്പ​ര്‍, ആ​വ​ശ്യ​മാ​യ സ​മ​യം എ​ന്നി​വ രേ​ഖ​പ്പെ​ടു​ത്ത​ണം. 30 മി​നി​റ്റ്​ മു​ത​ല്‍ 300 മി​നി​റ്റു​വ​രെ സ​മ​യ​ത്തേ​ക്ക് ബു​ക്കി​ങ്​ ന​ട​ത്താം. കൂ​ടു​ത​ല്‍ സ​മ​യം ആ​വ​ശ്യ​മെ​ങ്കി​ല്‍ ഇ​തേ ന​മ്പ​റി​ല്‍ വീ​ണ്ടും എ​സ്.​എം.​എ​സ് അ​യ​ക്ക​ണം.

മ​സ്‌​ക​ത്ത് ന​ഗ​ര​സ​ഭ​യു​ടെ ബ​ല​ദി​യ​തി ആ​പ്ലി​ക്കേ​ഷ​ന്‍ ഉ​പ​യോ​ഗി​ച്ചും പാ​ര്‍ക്കി​ങ്​ ബു​ക്ക് ചെ​യ്യാം. പൊ​തു അ​വ​ധി ദി​വ​സ​ങ്ങ​ളാ​യ വെ​ള്ളി, ശ​നി ഒ​ഴി​കെ രാ​വി​ലെ എ​ട്ട്​ മു​ത​ൽ ഉ​ച്ച​ക്ക്​ ഒ​രു​മ​ണി​വ​രെ​യും വൈ​കീ​ട്ട് നാ​ലു​ മു​ത​ൽ രാ​ത്രി ഒ​മ്പ​തു​വ​രെ​യു​മാ​ണ്​ പാ​ർ​ക്കി​ങ്​ ഫീ​സ് ഈ​ടാ​ക്കു​ക.

Tags:    
News Summary - Paid parking is being introduced at more places in Muscat

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.