മസ്കത്ത്: പാട്ടും പഠനവും ഒപ്പം കളിയും ചിരിയും ആരവങ്ങളുമായി ഇരുനൂറ്റി അമ്പതോളം കുട്ടികൾ പങ്കെടുത്ത മസ്കത്ത് മാർ ഗ്രിഗോറിയോസ് ഓർത്തഡോക്സ് മഹാ ഇടവകയിലെ വെക്കേഷൻ ബൈബിൾ ക്ലാസുകൾക്ക് സമാപനം. മൂന്നു ദിനങ്ങളിലായി നടന്ന ക്ലാസുകളുടെ ഉദ്ഘാടനം സഭയുടെ കുന്നംകുളം ഭദ്രാസനാധിപൻ ഡോ. ഗീവർഗീസ് മാർ യൂലിയോസ് മെത്രാപ്പോലീത്ത നിർവഹിച്ചു. ക്ലാസുകൾ നയിച്ചത് ഒ.വി.ബി.എസ് പരിശീലകനും അനുഗൃഹീത വൈദികനുമായ ഫാ. സാജോ ജോഷ്വയും മുപ്പതോളം അധ്യാപകരും ചേർന്നാണ്. ഇടവക വികാരി ഫാ. വർഗീസ് ടിജു ഐപ്, അസോ. വികാരി ഫാ. എബി ചാക്കോ എന്നിവർ മാർഗനിർദേശകരായിരുന്നു. കൺവീനർമാരായ ബിനു അമ്മിണി, ടിജോ തോമസ്, നെബി തോമസ്, ജിജോ ബാബു എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.