മസ്കത്ത്: ഒമാനിലെ പ്രവാസി സമൂഹത്തിന്റെ ആരോഗ്യ സംരക്ഷണവും ആരോഗ്യ ബോധവൽക്കരണവും ലക്ഷ്യമാക്കി ഒമാൻ തൃശ്ശൂർ ഓർഗനൈസേഷൻ (ഒ.ടി.ഒ), റുവിയിലെ അൽ അബീർ ഹോസ്പിറ്റലിന്റെ സഹകരണത്തോടെ ‘ഒ.ടി.ഒ കെയർ മെഡിക്കൽ ക്യാമ്പ്” സംഘടിപ്പിക്കും.
വെള്ളിയാഴ്ച രാവിലെ എട്ടു മുതൽ ഉച്ചക്ക് ഒന്നുവരെ റൂവി അൽഅബീർ ആശുപത്രയിലാണ് ക്യാമ്പ്. രജിസ്ട്രേഷൻ നിർബന്ധം. ഗൂഗിൾ ഫോം വഴി രജിസ്റ്റർ ചെയ്യുന്നവർക്ക് സമയക്രമം പ്രത്യേകം അനുവദിക്കുമെന്നും സംഘാടകർ കൂട്ടിച്ചേർത്തു. ഫോൺ: 98683816, 99794001.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.