സലാല: പ്രവാസി വെൽഫെയർ സലാല റിപ്പബ്ലിക് ദിനാഘോഷത്തോടനുബന്ധിച്ച് ‘ഒരുമ 23’ എന്ന പേരിൽ പ്രവാസി സംഗമവും കലാസന്ധ്യയും നടത്തും. വ്യാഴാഴ്ച ഐഡിയൽ ഹാളിൽ (കെ.പി. ശശി നഗർ) നടക്കുന്ന പരിപാടി കോൺസുലാർ ഏജന്റ് ഡോ. സനാതനൻ ഉദ്ഘാടനം ചെയ്യും.
സലാലയിലെ പ്രമുഖ ഗായകർ അണിനിരക്കുന്ന ഗാനസന്ധ്യ, സംഗീതശിൽപം, ഡാൻസ് തുടങ്ങിയ കലാപരിപാടികളും അരങ്ങേറും. വ്യത്യസ്ത മേഖലകളിൽ പ്രാവീണ്യം തെളിയിച്ചവർക്ക് ആദരം അർപ്പിക്കുന്ന പരിപാടിയിൽ സംഘടനയിൽ പുതുതായി ചേർന്നവർക്ക് സ്വീകരണവും നൽകുമെന്ന് പ്രസിഡന്റ് കെ. ഷൗക്കത്തലി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.