ടിസ തുംറൈത്തിൽ സംഘടിപ്പിച്ച സൗഹൃദ ഇഫ്താർ
Posted On
date_range Updated On
date_range ടിസ ഇഫ്താർ സംഘടിപ്പിച്ചു
തുംറൈത്ത്: തുംറൈത്ത് ഇന്ത്യൻ സോഷ്യൽ അസോസിയേഷൻ (ടിസ) ഇഫ്താർ സംഘടിപ്പിച്ചു. ഇന്ത്യൻ സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ഇഫ്താറിൽ വിവിധ പ്രദേശങ്ങളിൽ നിന്നെത്തിയ നൂറു കണക്കിനാളുകൾ പങ്കെടുത്തു. വിവിധ വിഭാഗങ്ങളിൽനിന്നുള്ളവരുടെ സന്നിധ്യം കൊണ്ട് സൗഹൃദ കൂടിച്ചേരലായി ഇഫ്താർ. തുംറൈത്തിലെ പ്രമുഖരെ കൂടാതെ സലാലയിൽനിന്നെത്തിയ വിവിധ സംഘടന നേതാക്കളും പങ്കെടുത്തു. പ്രസിഡന്റ് ഷജീർ ഖാൻ, കൺവീനർ ബിനു പിള്ള എന്നിവർ സംബന്ധിച്ചു. അബ്ദുൽ സലാം, ബൈജു തോമസ്, റസ്സൽ മുഹമ്മദ്, പ്രസാദ് സി.വിജയൻ മറ്റു എക്സി. അംഗങ്ങൾ എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.