ഐ.എം.ഐ സലാല സംഘടിപ്പിച്ച ‘വൺ ഡേ ട്രിപ് 2024’ സംഘം ഹാസിക്കിലെ മല നിരകളിൽ
സലാല: ഐ.എം.ഐ സലാല ദോഫാറിലെ പ്രധാന ടൂറിസ്റ്റ് പ്രദേശമായ ഹാസിക്കിലേക്ക് ‘വൺഡേ ട്രിപ് 2024’ എന്ന പേരിൽ യാത്ര സംഘടിപ്പിച്ചു. അൽ ഫവാസ് ടൂർസ് ആൻഡ് ട്രാവൽസുമായി സഹകരിച്ചാണ് യാത്ര ഒരുക്കിയത്.
വെള്ളിയാഴ്ച രാവിലെ സലാലയിൽനിന്നു പുറപ്പെട്ട സംഘം മിർബാത്തിലെ ചരിത്ര പ്രദേശങ്ങളാണ് ആദ്യം സന്ദർശിച്ചത്. പിന്നീട് ഹാസിക്കിലെ വിവിധ വ്യൂ പോയന്റുകളും ബീച്ചും സന്ദർശിച്ചു. വൈകിട്ടാണ് സദയിൽ എത്തിയത്. രാത്രി മിർബാത്തിലെ റിസോർട്ടിൽ നടന്ന ക്യാമ്പ് ഫയറിൽ വിവിധ കലാപരിപാടികളും ഗെയിമുകളും നടന്നു. രാത്രി ഒരു മണിയോടെ ‘വൺ ഡേ ട്രിപ് 2024’ സംഘം സലാലയിൽ തിരിച്ചെത്തി. മൂന്നു ബസുകളിലും മറ്റു വാഹനങ്ങളിലുമായി നൂറ്റി അമ്പതിലധികം ആളുകൾ യാത്രയിൽ പങ്കെടുത്തു.
ജി.സലീം സേട്ട്, കെ.എ.സലാഹുദ്ദീൻ, സാബുഖാൻ, കെ.മുഹമ്മദ് സാദിഖ്, അബ്ദുൽ റഔഫ് പി.കെ., കെ.എം.ഹാഷിം, മുസാബ് ജമാൽ, ഉസ്മാൻ കളത്തിങ്കൽ ,റജീന , മദീഹ എന്നിവർ നേത്യത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.