മസ്കത്ത്: ഒമാനിൽ മുവാസലാത്ത് ബസ് സർവിസ് വ്യവസ്ഥാപിതമാക്കിയതും വിദേശികളുടെ കൊഴിഞ്ഞുപോക്കും പരമ്പരാഗത ടാക്സി ഡ്രൈവർമാരെ പ്രതിസന്ധിയിലേക്ക് നയിക്കുന്നു. വർഷങ്ങളായി ടാക്സി വഴി ഉപജീവനം കഴിച്ചിരുന്ന പലരും രംഗം വിട്ടുതുടങ്ങി. കുറഞ്ഞ വരുമാനം കണക്കിലെടുത്ത് മറ്റു തൊഴിൽ മേഖലകൾക്കായുള്ള അന്വേഷണത്തിലാണ് പലരും. എന്നാൽ, വേണ്ടത്ര വിദ്യാഭ്യാസ യോഗ്യതയില്ലാത്തതും പ്രായവും കാരണം നിലവിൽ ടാക്സി ഒാടിക്കുന്ന പലർക്കും മറ്റു ജോലികൾ ലഭിക്കാത്ത സാഹചര്യമുണ്ട്. ഇവർക്ക് എങ്ങെനയെങ്കിലും പിടിച്ചുനിൽക്കുക മാത്രമാണ് മാർഗം. നിശ്ചിത വിദ്യാഭ്യാസ യോഗ്യതയില്ലാത്തവർക്ക് മെച്ചപ്പെട്ട ജോലികൾ ലഭിക്കുക പ്രയാസമായതാണ് കാരണം.
മുവാസലാത്ത് ബസ് സർവിസുകൾ വ്യവസ്ഥാപിതമായി ആരംഭിച്ചതാണ് ടാക്സിക്കാർക്ക് തിരിച്ചടിയായത്. തലസ്ഥാന നഗരിയിലെ കൂടുതൽ യാത്രക്കാരുള്ള റൂട്ടിലെല്ലാം മുവാസലാത്ത് സർവിസ് നടത്തുന്നുണ്ട്. ഇൗ സർവിസുകൾ കുറ്റമറ്റ രീതിയിലും കൃത്യനിഷ്ഠയോെടയും കൂടിയാണ് നടത്തുന്നത്. മബേല, വാദികബീർ, അൽ അമിറാത്ത്, മസ്കത്ത് തുടങ്ങിയ റൂട്ടുകളിലേക്കാണ് മുവാസലാത്ത് കാര്യമായി സർവിസ് നടത്തുന്നത്. ഇൗ റൂട്ടുകളെല്ലാം ഏറ്റവും കൂടുതൽ യാത്രക്കാരുള്ളവയുമാണ്. ഇവ ഒരു കാലത്ത് ടാക്സിക്കാരുടെ വിളയാട്ട കേന്ദ്രം കൂടിയായിരുന്നു. ടാക്സിക്കാർക്ക് ഏറ്റവും കൂടുതൽ യാത്രക്കാരെ കിട്ടിയിരുന്നതും ഇൗ റൂട്ടുകളിലാണ്. മുവാസലാത്ത് ഇൗ റൂട്ടുകളിൽ സർവിസ് ആരംഭിച്ചതോടെ യാത്രക്കാർ ടാക്സികളെ കൈവിടുകയായിരുന്നു. കൃത്യനിഷ്ഠയും കുറഞ്ഞ നിരക്കും മറ്റു സൗകര്യങ്ങളും ജീവനക്കാരുടെ നല്ല പെരുമാറ്റവുമാണ് മുവാസലാത്തിന് അനുഗ്രഹമായത്. ഇതോടെ, പരാതികൾ നിറഞ്ഞ ടാക്സികൾ യാത്രക്കാരിൽ പലരും കൈയൊഴിഞ്ഞു.
യാത്രക്കാരോട് നല്ല രീതിയിലല്ലാതെ പെരുമാറുന്നതും നിരക്കുകളിൽ ഏകോപനമില്ലാത്തതും സമയത്ത് പുറപ്പെടാൻ കഴിയാത്തതുമടക്കം നിരവധി പരാതികൾ ടാക്സിക്കാർക്കെതിരെയുണ്ടായിരുന്നു. അതോടൊപ്പം, വിദേശികളുടെ പിരിഞ്ഞുപോക്കും ടാക്സിക്കാർക്ക് തിരിച്ചടിയായി. ഒമാനിലെ സാമ്പത്തിക പ്രതിസന്ധി ഏറ്റവും കൂടുതൽ ബാധിച്ചത് നിർമാണമേഖലയെയാണ്. നിർമാണ മേഖലയിലെ കുറഞ്ഞ വരുമാനക്കാർ യാത്രക്കായി ആശ്രയിച്ചിരുന്നത് ടാക്സികളെയായിരുന്നു. ഫ്രീ വിസയിലും മറ്റും േജാലി ചെയ്തിരുന്ന ഇത്തരക്കാർ റൂവിയിലും അൽ ഹമരിയയിലും മറ്റും കൂട്ടമായി താമസിച്ച് മറ്റു ഭാഗങ്ങളിലേക്ക് ജോലിക്ക് പോയിരുന്നു. രാവിലെയും വൈകീട്ടും ഇത് ടാക്സിക്കാർക്ക് നല്ല വരുമാനമായിരുന്നു.
എന്നാൽ, നിർമാണ മേഖലയിൽ ജോലി കുറഞ്ഞതോടെയും ഫ്രീവിസക്കാർക്കെതിരെ അധികൃതർ നടപടികൾ ശക്തമാക്കിയതോടെയും ഇത്തരക്കാരുടെ എണ്ണവും കുറഞ്ഞത് തിരിച്ചടിയായി. മുവാസലാത്ത്, മർഹബ ഒാൺലൈൻ ടാക്സി സേവനങ്ങളും സാധാരണ ടാക്സിക്കാരുടെ വരുമാനം കുറയാൻ വഴിയൊരുക്കി. വാഹനം വീട്ടുമുറ്റത്ത് വരുമെന്നതും സുതാര്യമായ നിരക്കുകളും ഇവയുടെ സ്വീകാര്യത വർധിപ്പിക്കാൻ കാരണമായി. പുതിയ ടാക്സികളുടെ രജിസ്ട്രേഷനും ഗണ്യമായി കുറഞ്ഞിട്ടുണ്ട്. കഴിഞ്ഞ വർഷം മുൻവർഷത്തെ അപേക്ഷിച്ച് 20 ശതമാനം പുതിയ രജിസ്ട്രേഷൻ കുറഞ്ഞതായാണ് ഒൗദ്യോഗിക കണക്കുകൾ. 2017 ജനുവരിയിൽ 30 ടാക്സികൾ രജിസ്റ്റർ ചെയ്തിരുെനങ്കിൽ ഇൗ വർഷം ഇത് 24 ആയി കുറഞ്ഞു.
ഒമാനിൽ മൊത്തം 30,000ത്തിലധികം ഒാറഞ്ച് ടാക്സികളാണുള്ളത്. ഇത് ഒാടിക്കുന്നവരിൽ ഭൂരിഭാഗവും ൈഹസ്കൂൾ വിദ്യാഭ്യാസം പുർത്തിയാക്കാത്തവരാണ്. മുൻ കാലങ്ങളിൽ ഇവർ ടാക്സി വഴി നല്ല വരുമാനമുണ്ടാക്കിയിരുന്നു. അവധി സമയങ്ങളിൽ ടാക്സി ഒാടിച്ച് വരുമാനമുണ്ടാക്കുന്നവരും നിരവധിയാണ്. മറ്റു ജോലികൾ ചെയ്യുന്നവർ െവള്ളി, ശനി ദിവസങ്ങളിലും ഒാഫിസ് സമയത്തിന് ശേഷവുമാണ് ടാക്സി ഒാടിച്ച് വരുമാനമുണ്ടാക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.