മസ്കത്ത്: എണ്ണ ഉൽപാദനം കുത്തനെ വെട്ടിക്കുറക്കാൻ ഒമാനും തീരുമാനിച്ചു.ഈ വർഷം മേയ് മുതൽ അവസാനം വരെ അസംസ്കൃത എണ്ണ ഉൽപാദനം പ്രതിദിനം 40,000 ബാരൽ വീതം വെട്ടിക്കുറക്കാനാണ് തീരുമാനം. ഒപെക് പ്ലസ് രാജ്യങ്ങൾ എണ്ണ ഉൽപാദനം വെട്ടിക്കുറക്കുമെന്ന പ്രഖ്യാപനത്തിന്റെ അടിസ്ഥാനത്തിലാണിത്.
പത്തുലക്ഷം ബാരലിലേറെ എണ്ണയുൽപാദനമാണ് വെട്ടിക്കുറക്കാൻ ഒപെക് പ്ലസ് രാജ്യങ്ങൾ തീരുമാനിച്ചത്. രാജ്യാന്തര വിപണയിൽ എണ്ണയുടെ വില സ്ഥിരത നിലനിർത്തുന്നതിന്റെ ഭാഗമായാണിത്. സൗദി അറേബ്യ, കുവൈത്ത്, യു.എ.ഇ, അൽജീരിയ തുടങ്ങിയ രാജ്യങ്ങൾ ഇതുസംബന്ധിച്ച് പ്രസ്താവന ഇറക്കിയിട്ടുണ്ട്. അസംസ്കൃത എണ്ണയുടെ വിലസ്ഥിരത ഉറപ്പാക്കാൻ കഴിഞ്ഞ് ഒക്ടോബറിൽ എണ്ണയുൽപാദന രാജ്യങ്ങളായ ഒപെക്സ് പ്ലസ്, ഇതര രാജ്യങ്ങളും ധാരണയിലെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് മേയ് മുതൽ ഈ വർഷം അവസാനം വരെ ഉൽപാദനം കുറക്കാൻ തീരുമാനിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.