മസ്കത്ത്: രാജ്യത്ത് ഓൺലൈൻ ബാങ്കിങ് സേവനങ്ങൾ ഉപയോഗിക്കുന്നവരുടെ എണ്ണത്തിൽ വർധന. 2020ൽ 38 ശതമാനമായിരുന്നുവെങ്കിൽ ഈ വർഷമിത് 53 ആയി ഉയർന്നു. കുടുംബങ്ങൾക്കും വ്യക്തികൾക്കുമിടയിലെ വിവരവിനിമയ സാങ്കേതികവിദ്യയുടെ ഉപയോഗവും മറ്റും മനസ്സിലാക്കാനായി ദേശീയ സ്ഥിതിവിവര കേന്ദ്രം നടത്തിയ സർവേയിലാണ് ഇക്കാര്യമുള്ളത്. ഫെബ്രുവരി 14 മുതൽ മാർച്ച് നാലുവരെയുള്ള കാലയളവിൽ ഗതാഗത, വാർത്താവിനിമയ, വിവര സാങ്കേതിക മന്ത്രാലയത്തിെൻറ സഹകരണത്തോടെയായിരുന്നു സർവേ നടത്തിയത്.
ഇ-ഗവൺമെൻറ് സേവനങ്ങൾക്കായി ഇൻറർനെറ്റ് ഉപയോഗിക്കുന്നവർ 55 ശതമാനമായും ഉയർന്നു. കഴിഞ്ഞ വർഷം ഇത് 34 ശതമാനമായിരുന്നുവെന്ന് കണക്കുകൾ കാണിക്കുന്നു. വീടുകളിലെ 94 ശതമാനം അംഗങ്ങൾക്കും മൊബൈൽ ഫോൺ ഉണ്ടെന്ന് സർവേയിൽ പങ്കെടുത്തവർ പറഞ്ഞു. ഇതിൽ 93 ശതമാനം വ്യക്തികളും ഇൻറർനെറ്റ് ഉപയോഗിക്കുന്നവരാണ്. വിദ്യാഭ്യാസ ആവശ്യങ്ങൾക്കുള്ള ഇൻറർനെറ്റിെൻറ ഉപയോഗം 39 ശതമാനമായി ഈ വർഷം ഉയർന്നിട്ടുണ്ട്. കഴിഞ്ഞവർഷമിത് 28 ശതമാനമായിരുന്നു. ഓൺലൈൻ ഷോപ്പിങ്ങിലൂടെ വസ്ത്രങ്ങൾ, ഷൂസ്, സ്പോർട്സ് വസ്ത്രങ്ങൾ, ആക്സസറികൾ എന്നിവയാണ് കൂടുതൽ വാങ്ങിയിട്ടുള്ളത്. ഭക്ഷ്യവസ്തുക്കൾ 56.8 ശതമാനമാണെന്നും ഫലങ്ങൾ കാണിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.