ഇബ്രി മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ഓണഘോഷത്തിൽനിന്ന്
മസ്കത്ത്: ഇബ്രി മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ‘ഇമയുടെ ഇമ്പത്തിൽ ഒരു ഓണക്കൂട്ട്’ ഇബ്രി വിമൻസ് ഹാളിൽ അരങ്ങേറി. ഇമ രക്ഷാധികാരി ഡോ. ഉഷാ റാണിയും, പ്രസിഡന്റ് ജമാൽ ഹസനും ചേർന്ന് പരിപാടിയുടെ ഉദ്ഘാടനം നിർവഹിച്ചു.
കലാ-കായിക മത്സരങ്ങൾ , തിരുവാതിര, നൃത്ത-ഗാനങ്ങൾ, വടംവലി തുടങ്ങി നിരവധി ഇനങ്ങൾ അരങ്ങേറി. കുട്ടികളുടെയും മുതിർന്നവരുടെയും കൂട്ടായ പ്രകടനങ്ങൾ ഓണത്തിന്റെ മധുരസ്മരണകൾ പുനരാവിഷ്കരിക്കുന്ന നിമിഷങ്ങളായി. മത്സരങ്ങളിൽ പങ്കെടുത്തവർക്കും വിജയികൾക്കും ആകർഷകമായ സമ്മാനങ്ങൾ വിതരണം ചെയ്തു. ഡോ. ഷൈഫ, റ്റിന്റു വേണു ഗോപാൽ, ആർട്സ് കൺവീനർ വിപിൻ വിൻസെന്റ്, സ്പോർട്സ് കൺവീനർ മിഥുൻ എന്നിവർ നേതൃത്വം നൽകി. ഓണത്തിന്റെ ഐക്യസന്ദേശം പങ്കുവെച്ച സമൃദ്ധമായ ഓണസദ്യയോടെ പരിപാടി സമാപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.