മനോജ്​

കോവിഡ്​: ഒമാനിൽ ഒരു മലയാളി കൂടി മരിച്ചു

മസ്​കത്ത്​: കോവിഡ്​ ബാധിച്ച്​ ചികിത്സയിലിരുന്ന ഒരു മലയാളി കൂടി ഒമാനിൽ മരിച്ചു. തൃശൂർ ചെന്ത്രാപ്പിന്നി സ്വദേശി മനോജ്​ ആണ്​ വ്യാഴാഴ്​ച രാത്രി റോയൽ ആശുപത്രിയിൽ മരണപ്പെട്ടത്​. ഏതാനും ദിവസങ്ങളായി തീവ്ര പരിചരണ വിഭാഗത്തിലായിരുന്നു.

തിരുവല്ല സ്വദേശിനി ലൗലിയാണ്​ ഭാര്യ. ഒരു മകളുണ്ട്​. കുടുംബം ഒമാനിലാണ്​​. മൃതദേഹം സുഹാറിൽ സംസ്​കരിക്കും. കോവിഡ്​ ബാധിച്ച്​ ഒമാനിൽ മരിക്കുന്ന 23ാമത്തെ മലയാളിയാണ്​ മനോജ്​.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.