മസ്കത്ത്: ഇന്ത്യൻ സോഷ്യൽ ക്ലബ് കേരള വിഭാഗത്തിെൻറ ഈ വർഷത്തെ ഓണം-ഈദ് ആഘോഷങ്ങളു ടെ ഭാഗമായുള്ള ഓണസദ്യയും കലാപരിപാടികളും അൽഫലാജ് ഹോട്ടലിൽ നടന്നു. നാട്ടിൽ നിന്നെ ത്തിയ പാചക വിദഗ്ധൻ ദേവൻ നമ്പൂതിരിയുടെ നേതൃത്വത്തിൽ ഒരുക്കിയ ഓണസദ്യയിൽ 2500ലേറെ പേർ പങ്കെടുത്തു. ഇന്ത്യൻ അംബാസഡർ മുനുമഹാവർ മുഖ്യാതിഥിയായിരുന്നു. കേരള വിഭാഗം ഓണാഘോഷ പരിപാടിയിൽ പങ്കുചേരുന്നതിൽ അതിയായ സന്തോഷം പങ്കുവെച്ച അദ്ദേഹം, ഓണം-ഈദ് പരിപാടി ഒന്നിച്ചാഘോഷിക്കുന്നതിലൂടെ മതസൗഹാർദത്തിെൻറയും സാഹോദര്യത്തിെൻറയും മഹത്തായ സന്ദേശമാണ് മലയാളികൾ സമൂഹത്തിന് നൽകുന്നതെന്നും കൂട്ടിച്ചേർത്തു.
വൈകീട്ട് ആറിന് പഞ്ചവാദ്യത്തോടെ ആരംഭിച്ച കലാസന്ധ്യ എംബസി കൗൺസിലർ പി.കെ. പ്രകാശ് ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു. പ്രശസ്ത പിന്നണി ഗായകൻ കല്ലറ ഗോപനും മകൾ നാരായണി ഗോപനും ചേർന്നൊരുക്കിയ ഗാനമേള അവിസ്മരണീയ അനുഭവമായി. തുടർന്ന് കേരള വിഭാഗം പ്രവർത്തകരുടെ നേതൃത്വത്തിൽ അരങ്ങേറിയ ‘മനസ്സിനുള്ളിലൊരോണം’ എന്ന ദൃശ്യവിരുന്ന് സദസ്സിന് വേറിട്ടൊരു അനുഭവമായി. കഴിഞ്ഞ ഏപ്രിലിൽ കേരള വിഭാഗം സംഘടിപ്പിച്ച യുവജനോത്സവ വിജയികൾക്കുള്ള സമ്മാനദാനവും നടന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.