മസ്കത്ത്: ഒമാനിലെ വടക്കൻ ബാത്തിന ഗവർണറേറ്റിലെ സഹമിൽ വീടിന് തീപിടിച്ച് സ്വദേശി കുടുംബത്തിലെ പത്ത് അംഗങ്ങൾ മരണപ്പെട്ടു. മരിച്ചവരിൽ എട്ട് പേർ കുട്ടികളാണ്. ഖോർ അൽ ഹമാം ഗ്രാമത്തിലെ വീട്ടിൽ വ്യാഴാഴ്ച പുലർച്ചെയാണ് ദാരുണമായ അപകടം നടന്നത്.
മാതാപിതാക്കളും എട്ട് കുട്ടികളുമാണ് മരിച്ചത്. എ.സിയിൽ നിന്ന് തീ പടർന്നതാണെന്നാണ് കരുതുന്നത്. പുക ശ്വസിച്ചാണ് മരണം സംഭവിച്ചത്. പുക പടർന്നതിനെ തുടർന്ന് മുകളിലത്തെ നിലയിൽ ഉറങ്ങി കിടന്നവർക്ക് രക്ഷപ്പെടാൻ സാധിക്കാതെ വരുകയായിരുന്നു. സഹം ആശുപത്രിയിലേക്ക് മാറ്റിയ മൃതദേഹങ്ങൾ ഉച്ചയോടെ ഖബറടക്കി.
സമീപ കാലത്തുണ്ടായ ഏറ്റവും ദാരുണമായ തീപിടിത്ത അപകടങ്ങളിൽ ഒന്നാണ് സഹമിലേത്. സഹം വാലിയടക്കം ഉന്നത സർക്കാർ ഉദ്യോഗസ്ഥർ സ്ഥലത്തെത്തി തുടർനടപടികൾക്ക് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.