Posted On
date_range Updated On
date_range മലബാര്‍ അടുക്കള സലാലയില്‍ ഓണാഘോഷം സംഘടിപ്പിച്ചു
സലാല: മലബാര്‍ അടുക്കള ‘ഓണോത്സവം 2023’ എന്ന പേരില്‍ വിപുലമായ പരിപാടികളോടെ ഓണാഘോഷം സംഘടിപ്പിച്ചു.
നമ്പര്‍ ഫൈവിലെ ലുബാന് പാലസ് ഹാളില്‍ നടന്ന പരിപാടി ഒമാന്‍ ചീഫ് കോഓഡിനേറ്റര്‍ വഹീദ നിസാര്‍ ഉദ്ഘാടനം ചെയ്തു. ഓണപ്പൂക്കളം, തിരുവാതിര, ഓണപ്പാട്ട്, ഓണക്കളികള്‍ തുടങ്ങി വിവിധ പരിപാടികള്‍ നടന്നു.
നൂറുകണക്കിനാളുകള്‍ പങ്കെടുത്ത ഓണസദ്യയും നടന്നു. കോഓഡിനേറ്റേർസ് ഫസീല ഹാരിസ്, അസീല സലീം, എക്സിക്യൂട്ടിവ് അംഗങ്ങളായ ജുജില യൂസഫ്, ഷിജിന മനോജ്, സഫിയ മനാഫ്, റാബിയ ഷെറിൻ, ഷഹന ഷാബു എന്നിവര്‍ നേതൃത്വം നല്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.