ഒമാൻ മുൻ പ്രതിരോധ മന്ത്രി സയ്യിദ് ബദർ അൽ ബുസൈദി നിര്യാതനായി

മസ്കത്ത്​: ഒമാൻ മുൻ പ്രതിരോധ മന്ത്രി സയ്യിദ് ബദർ ബിൻ സൗദ് ബിൻ ഹാരിബ് അൽ ബുസൈദി നിര്യാതനായി. 23 വർഷം പ്രതിരോധ കാര്യ മന്ത്രി സ്ഥാനം വഹിച്ചിട്ടുള്ള ഇദ്ദേഹം 41 വർഷം വിവിധ പദവികളിലൂടെ രാജ്യത്തെ സേവിച്ചു. അന്തരിച്ച സുൽത്താൻ ഖാബൂസിന്‍റെ ഭരണത്തിന്​ കീഴിൽ 1997ലാണ്​ പ്രതിരോധ മന്ത്രി സ്ഥാനം ഏറ്റെടുക്കുന്നത്​. 2020വരെ പദവിയിൽ തുടർന്നു.

1979 മുതൽ 1997 വരെയുള്ള കാലയളവിൽ ആഭ്യന്തര മന്ത്രിയായി പ്രവർത്തിച്ചു​. മുമ്പ് ഈജിപ്തിലും ജോർദനിലും അംബാസഡർ ആയി സേവനം അനുഷ്​ഠിച്ചിരുന്നു. ജപ്പാനും ഒമാനും തമ്മിലുള്ള പ്രതിരോധ സഹകരണം വർധിപ്പിക്കുന്നതിന് നൽകിയ മികച്ച സംഭാവനകൾ മുൻനിർത്തി ജപ്പാനിൽ നിന്നുള്ള ഓർഡർ ഓഫ് ദി റൈസിങ്​ സൺ ബഹുമതിയും ലഭിച്ചിട്ടുണ്ട്​.

Tags:    
News Summary - Oman's former defense minister Syed Badr Al Busaidi has passed away

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.